ജമ്മു:
ജമ്മു കാശ്മീരിൽ വീണ്ടും ഭീകരാക്രമണം. ഒരു പ്രദേശവാസി ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഒരാൾക്ക് പരുക്കേറ്റു. കഴിഞ്ഞ ആറ് ദിവസത്തിനിടയിൽ കാശ്മീരിൽ നടക്കുന്ന എട്ടാമത്തെ ഭീകരാക്രമണമാണിത്
ഇന്നലെ രാത്രി കാശ്മീരിൽ രണ്ടിടങ്ങളിലായി ഭീകരാക്രമണം നടന്നിരുന്നു. ഗോപാൽപുരയിലും കാശ്മീരിലെ പോലീസ് കൺട്രോൾ റൂമിന് നേരെയുമാണ് ഇന്നലെ രാത്രി ആക്രമം നടന്നത്. ആക്രമണത്തിൽ ഒരു പോലീസുകാരനും നാട്ടുകാരനും പരുക്കേറ്റിരുന്നു.