ബീഹാർ:
ബീഹാറിൽ മഹാസഖ്യ സർക്കാരിന്റെ മന്ത്രിസഭാ വിപുലീകരണം നടന്നു. 31 പേരെ കൂടി ഉൾപ്പെടുത്തിയാണ് മന്ത്രിസഭ വിപുലീകരിച്ചത്. മുഖ്യമന്ത്രിയായി നിതീഷ് കുമാറും ഉപമുഖ്യമന്ത്രിയായി തേജസ്വി യാദവും കഴിഞ്ഞ ദിവസം തന്നെ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ആഭ്യന്തര വകുപ്പ് നിതീഷ് കുമാർ തന്നെ കൈകാര്യം ചെയ്യും. ഉപമുഖ്യമന്ത്രിയായ തേജസ്വിക്ക് ആരോഗ്യവകുപ്പിന്റെ ചുമതലയാണ് നൽകിയിരിക്കുന്നത്
തേജസ്വിയുടെ സഹോദരൻ തേജ് പ്രതാപിന് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം എന്നീ വകുപ്പുകൾ നൽകി. ആർജെഡിയിൽ നിന്ന് പതിനാറും ജെഡിയുവിൽ നിന്ന് 11 പേരും മന്ത്രിമാരായി. കോൺഗ്രസിന് രണ്ടും എച്ച് എ എമ്മിന് ഒരു മന്ത്രിപദവിയും ലഭിച്ചു. പിന്നാക്ക വിഭാഗത്തിൽ നിന്ന് 17 പേർ മന്ത്രിസഭയിൽ ഉൾപ്പെട്ടു
79 എംഎൽഎമാരുള്ള ആർജെഡിക്ക് തന്നെയാണ് കൂടുതൽ മന്ത്രിസ്ഥാനവും. സ്വതന്ത്ര എംഎൽഎ ആയ സുമിത് കുമാറിനെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ച് മന്ത്രിസ്ഥാനങ്ങൾ ഭാവിയിലെ മന്ത്രിസഭ വികസനം മുന്നിൽ കണ്ട് ഒഴിച്ചിട്ടിരിക്കുകയാണ്.