ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വിശ്വസ്തമായ സ്ഥാപനം ഏത്? പല ഉത്തരങ്ങൾ നിങ്ങളുടെ മനസിലൂടെ വന്നുപോകുന്നുണ്ടാകാമല്ലേ?

അഭ്യൂഹങ്ങളല്ല, പകരം കൃത്യമായ ഉത്തരം തന്നെ ഒരു സർവേയിലൂടെ വന്നിരിക്കുകയാണ്. ഇപ്‌സോസ് ഇന്ത്യ എന്ന ഏജൻസിയാണ് സർവേ നടത്തിയത്. ഇതു പ്രകാരം മൂന്ന് സ്ഥാപനങ്ങളാണ് ഇന്ത്യയിൽ ഏറ്റവും കടുതൽ വിശ്വാസയോഗ്യമായിട്ടുള്ളത്. സ്ഥാപനങ്ങൾ എന്നാണ് പറഞ്ഞിട്ടുള്ളതെങ്കിലും മൂന്നാമത്തേത് ഒരു വ്യക്തിയാണ്. ആരാണെന്ന് അറിയുമോ? സാക്ഷാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ.

പ്രതിരോധ സേന, ആർ ബി ഐ, ഇന്ത്യൻ പ്രധാനമന്ത്രി എന്നിവരാണ് ഇന്ത്യയിൽ ഏറ്റവും വിശ്വസിക്കപ്പെടുന്ന മൂന്ന് ഇൻസ്‌റ്റിറ്റ്യൂഷനുകൾ. പരമോന്നത നീതിപീഠമായ സുപ്രീം കോടതിയുടെ വിശ്വാസ്യത പോലും മോദിക്ക് പിന്നിലായി നാലാം സ്ഥാനത്താണ് എന്നാണ് ഇപ്‌സോസ് പറയുന്നത്.