ദുബായ്: ഇന്ത്യ 75മത് സ്വാതന്ത്ര്യവാര്‍ഷികം ആഘോഷിച്ചപ്പോള്‍ നമ്മളോട് ഒപ്പം കൂടി ദുബായിയും. ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടം ഇന്ത്യന്‍ പതാകയുടെ നിറത്തില്‍ പ്രകാശം ചൊരിഞ്ഞാണ് ഇന്ത്യയുമായി ഐക്യപ്പെട്ടത്.

വലിയ ജനക്കൂട്ടമാണ് ഈ കാഴ്ച കാണാന്‍ തടിച്ച് കൂടിയത്. ബുര്‍ജ് ഖലീഫയില്‍ ഇന്ത്യന്‍ പതാക തെളിഞ്ഞപ്പോള്‍ ജനക്കൂട്ടം ആഹ്ലാദാരവങ്ങള്‍ മുഴക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

രാവിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ആഘോഷ പരിപാടികളിലും നൂറ് കണക്കിന് പേരാണ് പങ്കെടുത്തത്. ദേശീയപതാകയുടെ നിറങ്ങളിലുള്ള വസ്ത്രങ്ങളണിഞ്ഞും. പതാകകള്‍ ഏന്തിയുമാണ് ജനങ്ങള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തത്. രാവിലെ ആറര മുതല്‍ തന്നെ വന്‍ ജനക്കൂട്ടമാണ് കോണ്‍സുലേറ്റിലേക്ക് ആഘോഷങ്ങള്‍ക്കായി എത്തിച്ചേര്‍ന്നത്.