രാജസ്ഥാൻ: ജലോറിൽ അധ്യാപകന്റെ പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചതിന് ഒമ്പത് വയസ്സുകാരനായ ദളിത് വിദ്യാർഥി മർദനമേറ്റ് മരിച്ച സംഭവത്തെ നിസാരവത്കരിച്ച് രാജസ്ഥാൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ട്. ഇതൊക്കെ എല്ലാ സംസ്ഥാനത്തും നടക്കുന്ന സംഭവമാണെന്നാണ് ഗെഹ്ലോട്ടിന്റെ പ്രതികരണം.
ഇത്തരം സംഭവങ്ങളെല്ലാം എല്ലാ സംസ്ഥാനങ്ങളിലും നടക്കുന്നതാണ്. പത്രം വായിക്കുകയും ടിവി കാണുകയും ചെയ്താൽ എല്ലാ സ്ഥലത്തും നടക്കുന്നതാണെന്ന് നിങ്ങൾക്ക് മനസ്സിലാകും. സംഭവത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. പൊതുസമൂഹത്തിന് ന്യായമെന്ന് തോന്നുന്ന നിലപാട് മാത്രമേ സ്വീകരിക്കൂ
ബിജെപി ഒരു പ്രശ്‌നമാക്കി മാറ്റാൻ ശ്രമിച്ചു കൊണ്ടിരിക്കും. സർക്കാർ നടപടി സ്വീകരിക്കുകയും കാരണക്കാരനായ അധ്യാപകനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനപ്പുറം എന്താണ് ചെയ്യേണ്ടത്. സംസ്ഥാനവും രാജ്യം മുഴുവനും കണ്ടുകൊണ്ടിരിക്കുകയാണെന്നും ഗെഹ്ലോട്ട് പറഞ്ഞു.