ചെന്നൈ. ഫെഡ് ബാങ്ക് കവർച്ച കേസിലെ മുഖ്യപ്രതി പിടിയിൽ. ഫെഡ് ബാങ്കിലെ ജീവനക്കാരൻ മുരുകനാണ് പിടിയിലായത്. ചെന്നൈ തിരുമംഗലത്തുവച്ചാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ അറസ്റ്റു ചെയ്തത്. കവർച്ചയുമായി ബന്ധപ്പെട്ട് ഇതുവരെ നാല് പേർ പിടിയിലായി. മുരുകന്റെ സുഹൃത്തുക്കളായ ബാലാജി, ശക്തിവേൽ, സന്തോഷ് എന്നിവരെ ഇന്നലെ ചെന്നൈയിൽ വച്ചു തന്നെ പൊലിസ് അറസ്റ്റു ചെയ്തിരുന്നു. ഇവരിൽ നിന്നും 18 കിലോ സ്വർണം ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.

സംഘത്തിൽ കൂടുതൽ പേരുണ്ടെന്നും അവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയെന്നും ചെന്നൈ സിറ്റി പൊലിസ് കമ്മിഷണർ ശങ്കർ ജസ് വാൾ പറഞ്ഞു. സ്വർണം വീതംവച്ച ശേഷം പലവഴികളിലേയ്ക്ക് തിരിഞ്ഞു. എന്നാൽ പലരും തിരികെ ചെന്നൈയിൽ തന്നെയെത്തി. മറ്റൊരു ജില്ലയിൽ പോയി തിരിച്ചെത്തിയപ്പോഴാണ് മുരുകനെ അറസ്റ്റു ചെയ്തതെന്നും ശങ്കർ ജസ് വാൾ അറിയിച്ചു.