ബെംഗളൂരു: കുടുംബകോടതിയില്‍ വച്ച് ഭര്‍ത്താവ് ഭാര്യയെ കഴുത്തറത്ത് കൊന്നു. വിവാഹമോചനത്തിന് അപേക്ഷിച്ച ശേഷം കൗണ്‍സിലിംഗ് സെഷനില്‍ പങ്കെടുക്കാന്‍ എത്തിയ ഭാര്യയെ വെട്ടുകത്തികൊണ്ട് കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു.
യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ആക്രമണത്തിന് ശേഷം ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സമീപത്തുണ്ടായിരുന്നവര്‍ കീഴ്പ്പെടുത്തി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഹാസന്‍ ജില്ലയിലെ ഹോളനരസിപുര കുടുംബ കോടതിയില്‍ ഒരു മണിക്കൂര്‍ കൗണ്‍സിലിങ്ങിന് ശേഷം പുറത്തിറങ്ങിയപ്പോഴായിരുന്നു ശിവകുമാര്‍ ഭാര്യ ചൈത്രയുടെ കഴുത്തറുത്തത്.
ശുചിമുറിയിലേക്ക് പോയ ഭാര്യയെ പിന്തുടര്‍ന്ന് വെട്ടുകത്തികൊണ്ട് കഴുത്തറുക്കുകയായിരുന്നു. ശിവകുമാറിനെതിരെ കൊലപാതകത്തിന് കേസെടുത്തു കോടതി സമുച്ചയത്തിനുള്ളില്‍ ഇയാള്‍ എങ്ങനെ ആയുധം കടത്തിയെന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഇതൊരു ആസൂത്രിത കൊലപാതകമായിരുന്നോ എന്ന കാര്യത്തിലും വ്യക്തത വരാനുണ്ടെന്നും ഹാസനിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഹരിറാം ശങ്കര്‍ പറഞ്ഞു.