ശ്രീന​ഗർ: ഭീ​ക​ര​ബ​ന്ധം ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ജ​മ്മു​കശ്മീ​രി​ൽ നാ​ല് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ ജോ​ലി​യി​ൽ​നി​ന്നു പി​രി​ച്ചു​വി​ട്ട് ല​ഫ്.​ഗ​വ​ർ​ണ​ർ മ​നോ​ജ് സി​ൻ​ഹ.

ബി​ട്ട ക​രാ​ട്ടെ എ​ന്ന​റി​യ​പ്പെ​ടു​ന്ന ജ​മ്മു ക​ശ്മീ​ർ ലി​ബ​റേ​ഷ​ൻ ഫ്ര​ണ്ട് (ജെ​കെ​എ​ൽ​എ​ഫ്) പ്ര​വ​ർ​ത്ത​ക​ൻ ഫാ​റൂ​ഖ് അ​ഹ​മ്മ​ദ് ദാ​റി​ന്റെ ഭാ​ര്യ അ​സ്ബ അ​ർ​സൂ​മ​ന്ദ് ഖാ​ൻ (2011 ബാ​ച്ച്‌ ജ​മ്മു ക​ശ്മീസ്റ്റി​റ്റ്യൂ​ട്ട് ഐ​ടി മാ​നേ​ജ​ർ), മു​ഹീ​ത് അ​ഹ​മ്മ​ദ് ഭ​ട്ട് (ക​ശ്മീ​ർ സ​ർ​വ​ക​ലാ​ശാ​ല ശാ​സ്ത്ര​ജ്ഞ​ൻ), മ​ജീ​ദ് ഹു​സൈ​ൻ ഖാ​ദ്രി (ക​ശ്മീ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സീ​നി​യ​ർ അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​ർ) എ​ന്നി​വ​രെ​യാ​ണ് പു​റ​ത്താ​ക്കി​യ​ത്.

അ​സ്ബ അ​ർ​സൂ​മ​ന്ദ് ഖാ​ന് പ​ല തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളു​മാ​യും പാ​ക്കി​സ്ഥാ​ൻ ചാ​ര​സം​ഘ​ട​ന​യാ​യ ഐ​എ​സ്‌​ഐ​യു​മാ​യും ബ​ന്ധ​മു​ണ്ടെ​ന്ന് ജ​മ്മു​കാ​ശ്മീ​ർ സ​ർ​ക്കാ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ഇ​വ​രെ പി​രി​ച്ചു​വി​ട്ട​തെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.