ജമ്മുകശ്മീരിലെ രജൗരിയിൽ സൈനിക കേന്ദ്രത്തിന് നേരെ ഭീകരാക്രമണം. മൂന്നു സൈനികർക്ക് വീരമൃത്യു . ചാവേറാക്രമണ പദ്ധതി പരാജയപ്പെടുത്തിയ സൈന്യം രണ്ട് ഭീകരരെ വധിച്ചു. കശ്മീരിലെ സൈനികേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കി.

രജൗരിയിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള ദർഹാൽ മേഖലയിലെ പർഗൽ സൈനിക കേന്ദ്രത്തിൽ ചാവേറാക്രമണം നടത്താനായിരുന്നു ലഷ്കർ ഇ തൊയ്ബ ഭീകരരുടെ പദ്ധതി.സൈന്യവും ഇത് സ്ഥിരീകരിച്ചു .രണ്ട് ഭീകരർ സൈനിക ക്യാമ്പിന്റെ വേലി ചാടിക്കടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സൈന്യം തിരിച്ചടിച്ചത്.ഏറ്റുമുട്ടലിൽ മൂന്നു സൈനികർ വീര മൃത്യു വരിച്ചു.രണ്ട് പേർക്ക് പരിക്കേറ്റു.

മേഖല വളഞ്ഞ സൈന്യം പരിശോധന നടത്തി.സ്വാതന്ത്ര്യദിനാഘോഷം നടക്കാനിരിക്കെ രാജ്യത്ത് ജാഗ്രതാ നിർദേശം നിലനിൽക്കെയാണ് സൈനിക കേന്ദ്രത്തിന് നേരെ ആക്രമണം ഉണ്ടായത്.കാശ്മീരിൽ പരിശോധന ശക്തമാക്കിയ സൈന്യം പുൽ വാമ ജില്ലയിൽ നിന്ന് 30 കിലോ സ്ഫോട വസ്തുക്കൾ പിടികൂടി