കൊൽക്കത്ത: ഇന്ത്യയിലെ ആദ്യത്തെ വെള്ളത്തിനടിയിലൂടെയുള്ള മെട്രോ 2023ൽ പൂർത്തീകരിക്കുമെന്ന് അധികൃതർ. കൊൽക്കത്തയിലാണ് ഈസ്റ്റ്‌വെസ്റ്റ് കോറിഡോർ പ്രൊജക്ടിന്റെ പണി പുരോഗമിക്കുന്നത്.

2023 ജൂണിൽ പ്രൊജക്ടിന്റെ പണി പൂർത്തീകരിക്കുമെന്ന് കൊൽക്കത്ത മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു.

സാൾട്ട് ലേക്കും ഹൗറയും തമ്മിൽ ബന്ധിപ്പിക്കുന്ന മെട്രോ പ്രൊജക്‌ട് ആണ് ഈസ്റ്റ്‌വെസ്റ്റ് കോറിഡോർ പ്രൊജക്‌ട്. ആകെ 16.55 കിലോമീറ്റർ ദൈർഘ്യമുള്ള പ്രൊജക്ടിന്റെ 9.30 കിലോമീറ്റർ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്