എട്ടാം ശമ്പള കമ്മീഷൻ ഉടനില്ല, കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത ഉയർത്താൻ സാധ്യത

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ആശ്വാസ വാർത്തയുമായി എത്തിയിരിക്കുകയാണ് കേന്ദ്രം. ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കുന്നതിനായി എട്ടാം ശമ്പള കമ്മീഷനെ നിയമിക്കില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി അറിയിച്ചു.

കൂടാതെ, ഇത്തരമൊരു ശമ്പള കമ്മീഷൻ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിർദ്ദേശങ്ങൾ സർക്കാറിന്റെ പരിഗണനയിൽ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പം അടിസ്ഥാനമാക്കി ജീവനക്കാരുടെ ക്ഷാമബത്ത ഉയർത്താൻ കേന്ദ്രം പദ്ധതിയിടുന്നുണ്ട്. ഓരോ ആറുമാസത്തെയും റീട്ടെയിൽ പണപ്പെരുപ്പമാണ് ഇതിനായി പരിഗണിക്കുന്നത്. ഇതോടെ, ജീവനക്കാരുടെ ശമ്പളത്തിൽ ഉണ്ടാകുന്ന മൂല്യച്യുതി പരിഹരിക്കാൻ ഇത്തവണ ക്ഷമബത്ത ഉയർത്താനാണ് സാധ്യത.

സർക്കാർ ജീവനക്കാരുടെ ശമ്പള ഘടനയിൽ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ടുള്ള ശുപാർശകൾ ചെയ്യുന്നതിനാണ് ശമ്പള കമ്മീഷന് സർക്കാർ രൂപം നൽകിയത്. 2016 ൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ശമ്പള കമ്മീഷൻ നിലവിൽ വന്നത് 2014 ലാണ്.

Advertisement