ബര്‍മിങ്ങാം: പുരുഷ ടേബിൾ ടെന്നീസ് സിംഗിൾസ് ഫൈനലിൽ കമല്‍ ശരത് അജന്ത സ്വർണം നേടി. ഇംഗ്ലണ്ടിന്റെ ലിയാം പിച്ച്‌ഫോർഡിനെ 4-1ന് തോൽപ്പിച്ചാണ് ശരത് കമാൽ സ്വർണം നേടിയത്. ഈ വർഷത്തെ കോമൺവെൽത്ത് ഗെയിംസിൽ ശരത് കമാലിന്റെ നാലാം മെഡലാണിത്. നേരത്തെ പുരുഷ ടീം, മിക്‌സഡ് ടീം മത്സരങ്ങളിൽ ശരത് സ്വർണം നേടിയിരുന്നു. പുരുഷന്മാരുടെ ഡബിൾസിൽ വെള്ളിയും
പുരുഷ വിഭാഗം സിംഗിൾസിൽ ഇന്ത്യക്ക് തന്നെയാണ് വെങ്കലവും. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ഇംഗ്ലണ്ടിന്റെ പോൾ ഡ്രിങ്ക്ഹാളിനെ തകർത്ത് ഇന്ത്യയുടെ സത്തിയൻ ജ്ഞാനശേഖരൻ വെങ്കലം നേടി. ഏഴ് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് സത്തിയൻ ജയിച്ചത്.