ന്യൂഡെല്‍ഹി . കുറഞ്ഞ വിലയുള്ള ചൈനീസ് ഫോണുകള്‍ നിരോധിക്കാൻ സർക്കാർ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. 12000 രൂപയ്ക്ക് താഴെയുള്ള ചൈനീസ് ഫോണുകൾ നിരോധിക്കുന്നതാണ് സർക്കാറിന്റെ പരിഗണയിൽ ഉള്ളത്. തദ്ദേശ ബ്രാൻഡുകൾക്ക് അവസരം നൽകുന്നതിനാണ് ഈ നീക്കം.

വിലകുറഞ്ഞ മൊബൈൽ ഫോണുകളുടെ വിപണിയിൽ നിന്നും ചൈനീസ് കമ്പനികളെ ഒഴിവാക്കാൻ ലക്ഷ്യം വെച്ചുള്ള നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നത്.

12000 രൂപയ്ക്ക് താഴെയുള്ള ചൈനീസ് ഫോണുകൾ നിരോധിക്കാൻ സർക്കാർ തയ്യാറെടുക്കുന്നു എന്നാണ് റിപ്പോർട്ട്.ഇന്ത്യയിൽ വിൽക്കുന്ന ഫോണുകളിൽ മൂന്നിലൊന്ന് 12000 രൂപയിൽ താഴെ വിലവരുന്നവയാണ്.ഇതിൽ 80 ശതമാനവും ചൈനീസ് കമ്പനികളുടെ ഫോണുകളാണ് വിൽക്കപ്പെടുന്നത്. ഈ ശ്രേണിയിൽ തദ്ദേശ കമ്പനികൾക്ക് അവസരം നൽകാൻ ക്ഷമിച്ചാണ് സർക്കാറിന്റെ നീക്കം.

ഷാവോമി, റിയൽമീ,ട്രാൻഷൻ തുടങ്ങിയ ബ്രാൻഡ് കളെയാകും ഈ നടപടി ഗുരുതരമായി ബാധിക്കുക.അതിർത്തി സംഘർഷത്തിന് പിന്നാലെ ചൈനീസ് കമ്പനികളോടുള്ള നിലപാട് കേന്ദ്ര സർക്കാർ കടുപ്പിച്ചിരുന്നു.