കാണ്‍പൂര്‍: ദ വീക്ക് മാസികയ്‌ക്കെതിരെ പ്രഥമ വിവര റിപ്പോര്‍ട്ടുമായി കാണ്‍പൂര്‍ പൊലീസ്. ദൈവത്തിന്റെ നഗ്ന ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചു എന്ന കുറ്റമാണ് വീക്കിനെതിരെ ചുമത്തിയിരിക്കുന്നത്.

ശിവന്റെ മോശം ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചുവെന്നാണ് കേസ്. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍് പ്രകാശ് ശര്‍മ്മയാണ് വീക്കിനെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്ത് എത്തിയത്. ശിവന്റെ നഗ്ന ചിത്രം പ്രസിദ്ധീകരിച്ചുവെന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. ഇതിലൂടെ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്നും പരാതിക്കാരന്‍ ആരോപിച്ചു.

ഇത്തരമൊരു സംഭവത്തില്‍ മാസികയുടെ എഡിറ്റര്‍ അടക്കമുള്ളവര്‍ കുറ്റക്കാരാണെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഉത്തര്‍പ്രദേശ് പൊലീസ് നടപടി കൈക്കൊണ്ടത്.

സംഭവത്തില്‍ വീക്ക് മാപ്പ് പറഞ്ഞു.