ന്യൂഡെല്‍ഹി.ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും NDA സ്ഥാനാർഥിയായ ജഗദീപ് ധന്‍കറും, സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിയായ മാര്‍ഗരറ്റ് ആല്‍വ യും തമ്മിലാണ് മത്സരം. വോട്ടെണ്ണൽ ഇന്ന് വൈകീട്ട് നടക്കും.

233 രാജ്യസഭാഗങ്ങളും ലോകസഭയിലെ 543 അംഗങ്ങളുമാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നത്.

എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായ
പശ്ചിമ ബംഗാൾ മുൻ ഗവർണർ ജഗ്ദീപ് ധന്‍കറിനെതിരെ
മുൻ ഗവർണർ മാര്‍ഗരറ്റ് ആല്‍വയാണ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി.

ജെഎംഎമ്മും ആം ആദ്മി പാര്‍ട്ടിയും പ്രതി പക്ഷസ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സംയുക്ത സ്ഥാനാർത്ഥിക്കായി മുന്നിട്ടിറങ്ങിയ തൃണമൂൽ കോൺഗ്രസ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കും.

ബിഎസ്പി യുടെയും,വൈഎസ് ആര്‍ കോണ്‍ഗ്രസിന്റെയും ബിജെഡി യുടെയും പിന്തുണ എന്‍ഡിഎ സ്ഥാനാർഥിക്കാണ്,
എന്നാൽ ശിവസേന വോട്ടുകൾ ഭിന്നിച്ചേക്കും എന്നാണ് സൂചന

ബിജെപിക്ക് ലോക്സഭയില്‍ 303 ഉം രാജ്യസഭയില്‍ 91ഉം അംഗങ്ങളുള്ളതിനാൽ തന്നെ ജഗ്‌ദീപ് ധന്‍ഖറിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടാകും എന്നാണ് കണക്കാക്കുന്നത്.എന്നാൽ രാഷ്ട്രപതി തിരഞ്ഞെടുപ്പിലേതുപോലെ ക്രോസ് വോട്ടിംഗ് ഉണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

രാവിലെ 10 മുതൽ വൈകീട്ട് 5 വരെയാണ് വോട്ടെടുപ്പ്.പോളിംഗ് പൂർത്തിയായാൽ ഉടൻ വോട്ടെണ്ണും.

വെങ്കയ്യ നായിഡുവിന്റെ കാലാവധി ഈമാസം 10 ന് പൂർത്തിയാകുന്നതിനാൽ പുതിയ ഉപരാഷ്ട്രപതി ഈമാസം 11 ന് സത്യപ്രതിജ്ഞ ചെയ്യും.