ചെന്നൈ: സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത പൊലീസുകാർക്കെതിരെ നടപടി. തമിഴ്‌നാട് നാഗപട്ടണം സ്‌പെഷ്യൽ അസിസ്റ്റന്റ് ഇൻസ്‌പെക്ടർ അടക്കം അഞ്ച് പേരെ സ്ഥലം മാറ്റി ജില്ലാ പൊലീസ് സുപ്രണ്ട് ഉത്തരവിറക്കി.
സൗന്ദര്യമത്സരത്തിൽ പങ്കെടുത്ത് റാംപ് വോക്ക് ചെയ്തുവെന്നാണ് കണ്ടെത്തൽ. ഇക്കഴിഞ്ഞ ഞായറാഴ്ച ഒരു സ്വകാര്യ സംഘടനയാണ് സെമ്പനാർകോവിലിൽ സൗന്ദര്യമത്സരം സംഘടിപ്പിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. നടി യാഷിക ആനന്ദാണ് മത്സരം ഉദ്ഘാടനം ചെയ്തത്. സംഭവം തൊട്ടടുത്ത ദിവസം തന്നെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. രേണുക, അശ്വിനി, നിത്യശീല, ശിവനേശൻ, സ്‌പെഷ്യൽ അസിസ്റ്റന്റ് ഇൻസ്‌പെക്ടറായ സുബ്രഹ്മണ്യൻ എന്നിവരെയാണ് സ്ഥലം മാറ്റിയത്. ഇവർ സെമ്പനാർകോവിലിൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here