ന്യൂഡെല്‍ഹി.നാഷണൽ ഹെറാൾഡ് കേസിൽ ഇ ഡി നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ കോണ്ഗ്രസ് തയ്യാറെടുക്കുന്നു. ഇന്ന് രാവിലെ ചേരുന്ന എംപി മാരുടെ യോഗത്തിൽ തുടർ പ്രക്ഷോഭങ്ങൾ ആസൂത്രണം ചെയ്യും. പാർലിമെന്റിന് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാനാണ് കോണ്ഗ്രസ്സിന്റെ തീരുമാനം.

ഇന്നലെ വൈകീട്ട് നാഷണൽ ഹെറാൾഡ് ഭവനിലെ, യങ് ഇന്ത്യ ലിമിറ്റഡിന്റെ ഓഫീസ് ഇ ഡി സീൽ ചെയ്ത പശ്ചാത്തലത്തിലാണ് പ്രതിഷേധം കടുപ്പിക്കാനുള്ള കോൺഗ്രസിന്റ തീരുമാനം.ഇ ഡിയുടെ നടപടിക്ക് പിന്നാലെ സോണിയ ഗാന്ധിയുടെ യും, രാഹുൽ ഗാന്ധിയുടെയും വസതികൾക്കും എഐസിസി ആസ്ഥാനത്തിനും പുറത്ത് പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തി. ഇതോടെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ പാർട്ടി ആസ്ഥാനത്തെത്തി പ്രതിഷേധിച്ചിരുന്നു.