ജിഎസ്ടി നിയമം: വിശദീകരണവുമായി ധനമന്ത്രി

Advertisement

ന്യൂഡല്‍ഹി ചില സാധനങ്ങളുടെ ജിഎസ്ടി സംബന്ധിച്ച സംശയങ്ങള്‍ക്ക് വിശദീകരണവുമായി ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ചെക്ക് ബുക്കുകള്‍ക്കോ ബാങ്ക് ഇടപാടുകാര്‍ക്കോ ജിഎസ്ടി ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. ചില കേന്ദ്രങ്ങള്‍ തെറ്റിദ്ധാരണ പടര്‍ത്താന്‍ ശ്രമിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ശ്മശാനം, ശവദാഹം, ശവമടക്ക്, മോര്‍ച്ചറി സേവനങ്ങള്‍ എന്നിവയ്ക്കും ജിഎസ്ടി ബാധകമല്ല. എന്നാല്‍ പുതിയ ശ്മശാനങ്ങള്‍ നിര്‍മ്മിക്കുന്നതിന് ചരക്കുസേവന നികുതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഐസിയു കിടക്കകള്‍ക്കും ആശുപത്രിക്കും ജിഎസ്ടി ഇല്ല.

ബാങ്കുകള്‍ ചെക്ക് ബുക്കുകള്‍ പ്രിന്റ് ചെയ്ത് പ്രിന്റര്‍മാരില്‍ നിന്ന് വാങ്ങുമ്പോഴാണ് അവയ്ക്ക് ജിഎസ്ടി ഈടാക്കുക. അല്ലാതെ സാധാരണ ബാങ്ക് ഇടപാടുകാരില്‍ നിന്ന് ജിഎസ്ടി ഇടാക്കില്ല. ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും ജിഎസ്ടി ഇല്ല.

രാജ്യസഭയില്‍ നടന്ന ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ദിവസം അയ്യായിരം രൂപയില്‍ കൂടുതല്‍ ചാര്‍ജുള്ള മുറികള്‍ക്ക് മാത്രമാണ് ജിഎസ്ടി ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Advertisement