ന്യൂഡൽഹി: ഇന്ത്യയിലെ 5ജി സ്പെക്‌ട്രം ലേലം അവസാനിച്ചു. ഏഴുദിവസം നീണ്ടുന്ന ലേലം അവസാനിച്ചപ്പോൾ 1,50,173 കോടി രൂപയ്ക്കുള്ള സ്പെക്‌ട്രം വിറ്റഴിച്ചതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

താൽകാലിക കണക്കാണിത്. അന്തിമ തുക എത്രയാണെന്ന് കണക്കാക്കി വരികയാണ്. താമസിയാതെ തന്നെ കൃത്യമായ വിവരങ്ങൾ പുറത്തുവന്നേക്കും.

റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, ആദാനി എന്റർപ്രൈസസ് തുടങ്ങിയ സ്ഥാപനങ്ങളാണ് ലേലത്തിൽ പങ്കെടുത്തത്.

72097.85 മെഗാഹെർട്സ് സ്പെക്‌ട്രം ആണ് ലേലത്തിന് വെച്ചത്. 20 കൊല്ലത്തേക്കാണ് സ്പെക്‌ട്രം നൽകുക. 600 മെഗാഹെർട്സ്, 700 മെഗാഹെർട്സ്, 800 മെഗാഹെർട്സ്, 900 മെഗാഹെർട്സ്, 1800 മെഗാഹെർട്സ്, 2100 മെഗാഹെർട്സ്, 2300 മെഗാഹെർട്സ് തുടങ്ങിയ ലോ ഫ്രീക്വൻസികൾക്കും, 3300 മെഗാഹെർട്സ് മിഡ്റേഞ്ച് ഫ്രീക്വൻസിക്കും 26 ഗിഗാഹെർട്സ് ഹൈ റേഞ്ച് ഫ്രീക്വൻസി ബാൻഡിനും വേണ്ടിയുള്ള ലേലമാണ് നടന്നത്.