ബാങ്കുകളിൽ അവകാശികളില്ലാത്ത നിക്ഷേപങ്ങളുടെ തോത് വർധിക്കുന്നുവെന്ന് റിസർവ് ബാങ്ക്

ന്യൂഡൽഹി∙ ബാങ്കുകളിൽ അവകാശികളില്ലാത്ത നിക്ഷേപങ്ങളുടെ തോത് വർധിക്കുന്നുവെന്ന് റിസർവ് ബാങ്ക്. 10 വർഷത്തോളമായി ഉപയോഗിക്കാത്ത സേവിങ്സ്, കറന്റ് അക്കൗണ്ടുകളിലെ ബാലൻസിനെയാണ് ഇത്തരം നിക്ഷേപമായി കണക്കാക്കുന്നത്.
ഈ തുക അതത് ബാങ്കുകൾ റിസർവ് ബാങ്കിന്റെ ‘ഡിപ്പോസിറ്റർ എജ്യുക്കേഷൻ ആൻഡ് അവയർനെസ്’ എന്ന ഫണ്ടിലേക്ക് മാറ്റാറാണു പതിവ്. ഇതിനുശേഷവും അവകാശികൾക്ക് പലിശ സഹിതം ക്ലെയിം ചെയ്യാൻ അവകാശമുണ്ട്.ഉപയോഗിക്കാത്ത അക്കൗണ്ടുകൾ പലരും ക്ലോസ് ചെയ്യാത്തതും മരണപ്പെട്ടവരുടെ അക്കൗണ്ടുകൾക്ക് അവകാശികളില്ലാത്തതുമാണ് ഇത്തരം നിക്ഷേപങ്ങളുടെ തോത് വർധിക്കാൻ കാരണമാകുന്നത്. മരണപ്പെട്ടവരുടെ അക്കൗണ്ടുകളിലെ നിക്ഷേപങ്ങൾ അർഹരായ അവകാശികൾക്ക് ക്ലെയിം ചെയ്യുന്നതിനായി ബാങ്കുകൾ ഈ വിവരം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാറുണ്ട്.

Advertisement