കരുനാഗപ്പള്ളിയിലെ വേറിട്ടൊരു വിവാഹം ശ്രദ്ധേയമായി, സോറി ഒരു വിവാഹമല്ല മൂന്ന് വിവാഹം

Advertisement


കരുനാഗപ്പള്ളി : ഒരു പൂക്കുലയിൽ അഞ്ചു പൂക്കൾ, അതിൽ മുന്നു പെൺപൂവുകളുടെ മാംഗല്യമാണ് നാടിന് ആഹ്ളാദമായത്.ഒറ്റ പ്രസവത്തിലെ 5 മക്കളായ മൂന്നു പെൺകുട്ടികളെയും , രണ്ട് ആൺകുട്ടികളെയും ഒരേ പോലെ വളർത്തി, ചിട്ടയായി വിദ്യാഭ്യാസം നൽകി നാട്ടിൽ ശ്രദ്ധ നേടിയ കരുനാഗപ്പള്ളി ആദിനാട് തെക്ക് കുന്നേൽ വീട്ടിൽ നാസറിന്റെയും റസീനയുടെ പെൺ മക്കളുടെ വിവാഹമാണ് ശ്രദ്ധേയമായത്. ഇന്ന് ഒരേ വേദിയിൽ മൂന്നു പെൺ മക്കളുടെയും വിവാഹം ആണ് നടന്നത്. സുമയ്യ – അജ്മലിനെയും , സുബിന – ജൂനുസ് ഖാനെയും , ഷബ്ന – മുഹമ്മദ് നവാസിയെയുമാണ് വിവാഹം കഴിച്ചത്. ഇവർ മൂന്നുപേരും കരുനാഗപ്പള്ളിലെ ഒരേ സ്കൂളികളിൽ തന്നെ പ്ലസ്ടുവും , റ്റി.റ്റി സി.യും പഠിച്ചതും ശ്രദ്ധേ നേടിയിരുന്നു. മറ്റു ആൺ മക്കളായ മുഹമ്മദ് അമീറും, മുഹമ്മദ് ആദിലും വിദ്യാഭ്യാസം തുടരുകയണ്. ആയിരക്കണക്കിന് പ്രദേശവാസികൾ വിവാഹചടങ്ങിനായ എത്തിയ വേദിയിൽ കരുനാഗപ്പള്ളി എം.എൽ.എ. സി.ആർ. മഹേഷ് ചെറിയൊരു സമ്മാനം നൽകി വിവാഹിതരായ മൂന്നുപേർക്കും ആശംസകൾ നേർന്നു. കൂടാതെ രക്ഷകർത്താക്കളെ പ്രത്യേകം അനുമോദിക്കുകയും ചെയ്തു.

Advertisement