പോരുവഴി മലനട ക്ഷേത്രത്തിൽ നടന്ന നായർ സമുദായ അംഗ ഭരണ സമിതി തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നൽകുന്ന പാനലിന് അട്ടിമറി വിജയം

ശാസ്താംകോട്ട: ദുര്യോധന ക്ഷേത്രമായ പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിൽ നടന്ന നായർ സമുദായ അംഗ ഭരണ സമിതി തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നൽകുന്ന ഭക്തജന സമിതിപാനലിന് അട്ടിമറി വിജയം. എൻ ടി യു സംസ്ഥാന അധ്യക്ഷൻ പി.സ് ഗോപകുമാർ നയിച്ച എട്ടംഗ പാനൽ വലിയഭൂരിപക്ഷത്തോടെ വിജയിച്ചു.

കോൺഗ്രസ് സിപിഎം സംയുക്ത പാനലിനെ പരാജയപ്പെടുത്തിയാണ് ബി ജെ പി സ്ഥാനാർത്ഥികൾ വിജയിച്ചത്.മുൻവർഷങ്ങളേ അപേക്ഷിച്ച് ബി ജെ പി സ്ഥാനാർത്ഥികൾക്കെതിരെ പ്രതിപക്ഷ സംഘടന കൾ സംയുക്തമായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.ബിജെപി നേതാവ് രഞ്ജിത്റാമിന്‍റെ നേതൃത്വത്തിലാണ് ബിജെപി പ്രാദേശിക പ്രവര്‍ത്തനം ശക്തമാക്കിയത്. കോൺഗ്രസ് നേതാവായ പോരുവഴി പഞ്ചായത്ത് പ്രസിഡൻറ് ബിനു മംഗലത്തിൻ്റെ നേതൃത്വത്തിലാണ് ബി ജെ പി അംഗങ്ങൾക്കെതിരെ സി പി എം, സി പി ഐ ,ആർ എസ് പി അംഗങ്ങളേ കൂട്ട് പിടിച്ച് മത്സരത്തിനിറങ്ങിയത്.
എട്ട് കരപ്രതിനിധികൾക്ക് വേണ്ടിയായിരുന്നു മത്സരം.
വിജയികൾ :രതീഷ് കുമാർ, പദ്മനാഭപിള്ള ,ബിജു കുമാർ, പി.എസ് ഗോപകുമാർ, നിഖിൽ മനോഹർ ,രാധാകൃഷ്ണപിള്ള ,നമ്പൂരേത്ത് തുളസീധരൻ പിള്ള.

Advertisement