ലോറിക്ക് പിന്നില്‍ കാറിടിച്ച് വയോധിക മരിച്ചു

Advertisement

ചടയമംഗലം: ചടയമംഗലത്ത് എംസി റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ യാത്രിക മരിച്ചു. പുത്തൂര്‍, മാവടി, മാരൂര്‍ വീട്ടില്‍ (എ.ജി.നിവാസ്) പങ്കജാക്ഷി (85) ആണ് മരിച്ചത്. കാറില്‍ ഉണ്ടായിരുന്ന മറ്റുള്ളവരെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അശോക് ബാബു (56), ഗീത (56), അഖില (33), ജീവ (23), അര്‍ജുന്‍ (4), നിയ (7) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പങ്കജാക്ഷിയുടെ ഭര്‍ത്താവ് പരേതനായ കെ.എന്‍ ഗോപാലന്‍ (റിട്ട. അദ്ധ്യാപകന്‍). മക്കള്‍: അഡ്വ.സി.ജി.ശശികുമാര്‍, സി.ജി.മോഹന്‍കുമാര്‍, ഗീത.ജി, ഗംഗ.ജി. മരുമക്കള്‍: ഗീത.ജി, അനിതാകുമാരി, അശോക് ബാബു, ഷാജി.ആര്‍

Advertisement