ശാസ്താംകോട്ട. സിനിമാപറമ്പ് ചന്ദ്രഭവനത്ത് ചന്ദ്രശേഖര പണിക്കരുടെ മകന്‍ ഡോ. ചന്ദ്രമോഹന്‍(54)അടൂരില്‍ ഹോട്ടലില്‍ കുഴഞ്ഞുവീണുമരിച്ചു. ഇന്നു രാവിലെ തൃശൂരിലേക്കുള്ള യാത്രാമധ്യേ അടൂരിലെ ഹോട്ടലില്‍ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം നാളെ 11ന് വീട്ടുവളപ്പില്‍.തൃശൂരില്‍ താമസമാക്കിയ ഇദ്ദേഹം രണ്ടു ദിവസമായി സിനിമാപറമ്പിലെ കുടുംബവീട്ടിലുണ്ടായിരുന്നു.

ഏറെനാള്‍ ശാസ്താംകോട്ട ക്ഷേത്ര റേഡില്‍ ദന്താശുപത്രി നടത്തിയിരുന്നു.