കൊല്ലം: കേരള പോലീസ ് ഓഫീസേഴ്‌സ് അസോസിയേഷന്‍
കൊല്ലം സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 10,11,12 ക്ലാസുകളില്‍ പഠിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കുമായി കരിയര്‍ ഗൈഡന്‍സ് ക്ലാസ്
സംഘടിപ്പിച്ചു. ഇഷ്ടാനുസരണം ഉന്നത പഠനത്തിനും തൊഴില്‍ സാധ്യതയുള്ള
കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്നതിന് പ്രയോജനപ്രദമാക്കുക എന്നതാണ് ക്ലാസിന്റെ
ലക്ഷ്യം. കൊല്ലം പോലീസ് ക്ലബില്‍ വെച്ച് നടന്ന കരിയര്‍ ഗൈഡന്‍സ് ക്ലാസ്
കേരളാ പോലീസ ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍.ജയകുമാര്‍


അദ്ധ്യക്ഷതയില്‍ എം ബദറുദ്ദീന്‍ (കെ.പി.ഒ.എ) സെക്രട്ടറി സ്വാഗത പ്രസംഗം
നടത്തിയ ചടങ്ങില്‍ കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ നാരായണന്‍ റ്റി
ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. കരിയര്‍ ഗൈഡന്‍സ് മേഖലയില്‍ വിദഗ്ദനായ
ഷിഹാബ് ആണ് ക്ലാസ് നയിച്ചത്.

കൊല്ലം സിറ്റി അഡീഷണല്‍ എസ്.പി സോണി
ഉമ്മന്‍ കോശി, കൊല്ലം എ.സി.പി സ്പെഷ്യല്‍ ബ്രാഞ്ച് അശോക് കുമാര്‍,
കെ.പി.ഒ.എ സംസ്ഥാന നിര്‍വാഹക സമിതി അംഗം കെ.സുനി, കൊല്ലം സിറ്റി
കെ.പി.എ പ്രസിഡന്റ് വിജയന്‍. എല്‍ എന്നിവര്‍ നിറസാന്നിദ്ധ്യം അറിയിച്ചു.
കെ.പി.ഒ.എ ജോയിന്റ് സെക്രട്ടറി ജിജു.സി.നായര്‍ കൃതജ്ഞത അറിയിച്ചു്.