കൊല്ലം: മെറിൻ ജോസഫ് വീണ്ടും കൊല്ലം സിറ്റിപോലീസ് കമ്മീഷണറായി നിയമിതയായി. ടി. നാരായണൻ തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് അഡിഷണൽ എ.ഐ.ജി.യായി ട്രാൻസ്ഫറായ ഒഴിവിലേക്കാണ് നിയമനം.
നിലവിൽ പോലീസ് ആസ്ഥാനത്ത് എസ്.പി.യായിരുന്ന മെറിൻ ജോസഫ് 2019 ജൂണിലും കൊല്ലം സിറ്റി പോലീസ് കമ്മീഷണറായി നിയമിതയായിരുന്നു. കോട്ടയം മാങ്ങാനം സ്വദേശിയാണ്.

ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിലാണ് പഠിച്ചത്. ബി.എ.യ്ക്ക്ും എം.എ.യ്ക്കും ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും സ്വർണമെഡലോടെ പാസായി. എം.എ.യ്ക്ക് പഠിക്കുമ്പോൾത്തന്നെ സിവിൽ സർവീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അച്ഛൻ ഡോ. ജോസഫ് എബ്രഹാം. കേന്ദ്രസർക്കാരിൻറെ പ്രിൻസിപ്പൾ അഡ്വൈസറായി വിരമിച്ചു. അമ്മ മരീന ജോർജ് ഡൽഹിയിൽ ഇക്കണോമിക്സ് അധ്യാപികയാണ്. ഭർത്താവ് ഡോ. ക്രിസ് എബ്രഹാം