കടകുത്തിത്തുറന്ന് മോഷണം: 2600 കിലോ റബ്ബർ ഷീറ്റുകൾ കവർന്നു

ഓയൂർ: ഇളമാട് കൂമ്പല്ലൂർക്കാവിന് സമീപം കട കുത്തി തുറന്ന് 2600 കിലോ റബ്ബർ ഷീറ്റുകൾ കവർന്നു. ചെറുവക്കൽ വെള്ളാടിയിൽ വീട്ടിൽ വിഷ്ണുരാജിന്റെ ഉടമസ്ഥതയിൽ കൂമ്പല്ലൂർക്കാവിന് സമീപം പ്രവർത്തിക്കുന്ന വി.എസ്. റബ്ബർ ട്രേഡോഴ്സിലാണ് മോഷണം നടന്നത്. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. കടയുടെ ഷട്ടർ കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കടന്നത്.

മോഷണം പോയ റബ്ബറിന് ലക്ഷം രൂപയോളം വിലവരും. റബ്ബർഷീറ്റുകൾക്കൊപ്പം ബിൽ ബുക്കും, പർച്ചേസ് ബുക്കും മോഷ്ടാക്കൾ കൊണ്ടു പോയതായി വിഷ്ണുരാജ് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. വിരലടയാള വിദഗ്ദ്ധരും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പൂയപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisement