അച്ഛന്‍റെയും അമ്മയുടെയും വഴിയേ അവളും പിച്ചവച്ചു നടന്നുപോയി,കുളക്കടയിൽ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന കുഞ്ഞും മരിച്ചു

കൊട്ടാരക്കര. കുളക്കടയിൽ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന കുഞ്ഞും മരിച്ചു. ഇന്നലെ
അപകടത്തിൽ മരിച്ച ബിനീഷ് കൃഷ്ണന്റെയും അഞ്ജുവിന്റെയും മകൾ ശ്രേയ(മൂന്ന്) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 12 മണിക്കാണ് കുളക്കടയിൽ വച്ച് കാറുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്.

ബിനീഷ് – അഞ്ജു ദമ്പതികൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. എറണാകുളത്ത് ബന്ധുവിന്റെ വീട്ടിൽ പോയി തിരികെ വരുന്നതിനിടെയായിരുന്നു അപകടം. എതിർദിശയിൽ വന്ന കാർ മഴയിൽ നിയന്ത്രണം വിട്ടിടിച്ചാണ് അപകടം ഉണ്ടായത്. ഈ കാർ ഓടിച്ചിരുന്ന അടൂർ ചൂരക്കോട് സ്വദേശിയായ അരവിന്ദ് ആശുപത്രിയിൽ ചികിത്സയിലാണ്.

Advertisement