ശൂരനാട് . പള്ളിക്കലാറിനെയും തൊടിയൂർ വട്ടകായലിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന തോടിന്റെ കൊച്ച് പാലത്തിൻ്റെ പാർശ്വഭിത്തി വീണ്ടും തകർന്നു.മാസങ്ങൾക്ക് മുൻപും പാർശ്വഭിത്തി തകർന്നിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. സമീപത്തുള്ള വീടിന് ഭീഷണി ഉയർത്തിയാണ് ഭിത്തി വീണ്ടും തകർന്നത്.സൈഡ് ഭിത്തി തകർന്നിട്ടു മാസങ്ങൾ ആയിട്ടും യാതൊരു വിധ നടപടിയും ബന്ധപ്പെട്ട ഇറിഗെഷൻ ഡിപ്പാർട്മെന്റ് ന്റെ ഭാഗത്ത്‌ നിന്നും ഉണ്ടാകാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.ഇത് തുടർന്നാൽ പാലത്തിൻ്റെ ബലത്തെ സാരമായി ബാധിക്കുകയും ചെയ്യും പുതിയകാവ് ചക്കുവള്ളി റോഡ് നിരവധി വാഹനങ്ങൾ കടന്നു പോകുന്ന പ്രധാന പാതയാണ്. മഴക്കാലം ശക്തമായാൽ മണ്ണിടിച്ചിൽ തുടരും എന്ന ആശങ്കയിലാണ് പ്രദേശവാസികൾ ‘