കടയ്ക്കല്‍: തൊട്ടിലില്‍ ഉറക്കാന്‍ കിടത്തിയ രണ്ടു വയസുകാരി മരിച്ച നിലയില്‍. കടയ്ക്കല്‍, കുമ്മിള്‍ പഞ്ചായത്തിലെ മങ്കാട്‌നിലമേല്‍ ചാവരുകുന്ന് പാറക്കെട്ടില്‍ വീട്ടില്‍ റിയാസിന്റേയും ബീമയുടേയും ഏകമകള്‍ ഫാത്തിമ തഹ്സീനയാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഭക്ഷണം നല്‍കിയ ശേഷം കുട്ടിയെ ഉറങ്ങാന്‍ തൊട്ടിലില്‍ കിടത്തിയിരുന്നു. മൂന്ന് മണിയോടെ നോക്കുമ്പോള്‍ അനക്കമില്ലാത്ത നിലയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഉടന്‍ തന്നെ കടയ്ക്കല്‍ താലൂക്ക് ആശുപത്രി പ്രവേശിപ്പിച്ചെങ്കിലും പരിശോധനയില്‍ കുഞ്ഞ് മരിച്ചതായി കണ്ടെത്തുകയായിരുന്നു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റുമോര്‍ട്ടം ബുധനാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കും.