കുന്നത്തൂർ :കൊട്ടാരക്കര പുല്ലാമലയിലെ കാർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുന്നത്തൂർ സ്വദേശിയായ അങ്കണവാടി ടീച്ചർ മരിച്ചു.കുന്നത്തൂർ പത്താം വാർഡ് പള്ളം ഏഴാം നമ്പർ അംഗൻവാടി ടീച്ചർ മാനാമ്പുഴ കൈതറേത്ത് ഓമന(54) ആണ് മരിച്ചത്.

ഇന്നലെ രാവിലെ
പുല്ലാമലയിൽ കാർ കലുങ്കിലേക്ക് ഇടിച്ചു കയറി ഉണ്ടായ അപകടത്തിൽ
കാറിന്റെ പിൻസീറ്റിലിരുന്ന ഓമന ഉൾപ്പെടെ 3 പേർക്ക് പരിക്കേറ്റിരുന്നു.പരിക്കേറ്റ ജോൺസൺ,അലക്സാണ്ടർ എന്നിവർ ചികിത്സയിലാണ്.നെടുവത്തൂർ ഭാഗത്തു നിന്നും ആനക്കോട്ടൂർ – പുത്തൂർ വഴി കുന്നത്തൂരിലേക്ക് വരവേ ആയിരുന്നു അപകടം. പാതയോരത്തെ കലുങ്കിൽ ഇടിച്ചു കയറിയ വാഹനം കറങ്ങി തിരിഞ്ഞ് എതിർ ദിശയിലേക്ക് മാറുകയായിരുന്നു.