മൈനാ​ഗപ്പള്ളി: നൂറാം അന്താരാഷ്ട്ര സഹകരണ ദിനാഘോഷം കൊല്ലം ജില്ലാതല ഉദ്ഘാടനം മൈനാഗപ്പള്ളി സർവീസ് സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ വച്ച് ബഹു. കുന്നത്തൂർ എം. എൽ. എ. കോവൂർ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന ചടങ്ങിന് ആരംഭം കുറിച്ചുകൊണ്ട് മൈനാഗപ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ. മുടീത്തറ ബാബു പതാക ഉയർത്തി. ശാസ്താംകോട്ട സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ശ്രീ. അഡ്വ ടി മോഹനൻ അധ്യക്ഷത വഹിച്ചു. പുരസ്കാര വിതരണം മുൻ പി. എസ്. സി ചെയർമാൻ ശ്രീ. എം. ഗംഗാധര കുറുപ്പ് നിർവ്വഹിച്ചു.
സഹകരണ വകുപ്പിന്റെ പ്രഥമ “റോബർട്ട് ഓവൻ പുരസ്കാര” ജേതാവ് ശ്രീ. എം. ഗംഗാധരകുറുപ്പിന് എം. എൽ. എ, ശ്രീ. പി രാജേന്ദ്രൻ (മുൻ എം. പി ) എന്നിവർ പൊന്നാടയണിയിച്ചു ആദരിച്ചു.
ജില്ലയിലെ മികച്ച സഹകരണ സ്ഥാപനങ്ങൾക്കുള്ള അവാർഡ് കരസ്ഥമാക്കിയ കടയ്ക്കൽ സർവീസ് സഹകരണ ബാങ്കിന് വേണ്ടി ശ്രീ. എസ്. വിക്രമൻ, എംപ്ലോയീസ് സഹകരണ സംഘത്തിന് വേണ്ടി കൊല്ലം ഡിസ്ട്രിക്ട് പോലീസ് ഡിപ്പാർട്മെന്റ് സഹകരണ സംഘം പ്രസിഡന്റ് ശ്രീ. സൈജു, കൊല്ലം ജില്ലാ സഹകരണ ആശുപത്രി സഹകരണ സംഘത്തിന് വേണ്ടി (എൻ. എസ്. ആശുപത്രി) പ്രസിഡന്റ് ശ്രീ. പി. രാജേന്ദ്രൻ (മുൻ എം. പി.), കല്ലട റൂറൽ സഹകരണ സംഘത്തിനുവേണ്ടി പ്രസിഡന്റ് ശ്രീ. കല്ലട വിജയൻ, കോസ്റ്റൽ അർബൻ സഹകരണ ബാങ്കിന് വേണ്ടി ചീഫ് എക്‌സിക്യൂട്ടീവ് ശ്രീമതി. ഷൈലമ്മ എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി.
ചടങ്ങിന് പ്രമുഖ സഹകാരികളായ ബി. ഹരികുമാർ, റ്റി. ആർ. ശങ്കരപ്പിള്ള, മുടീത്തറ ബാബു, ബിന്ദു ശിവൻ, എൻ. കേശവചന്ദ്രൻ നായർ, ജി. പ്രിയദർശിനി, എസ്. അജയഘോഷ്, സി. കെ വിജയാനന്ദ്, തോമസ് വൈദ്യൻ, എം. വിജയകൃഷ്ണൻ, ശ്രീമതി. സുബിന(ഡെപ്യൂട്ടി റെജിസ്ട്രാർ) എന്നിവർ ആശംസകൾ നേർന്നു.
ചടങ്ങിന് കൊല്ലം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ) എം.അബ്ദുൽ ഹലിം സ്വാഗതവും ശാസ്താംകോട്ട അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ ) ബി. രാജസിംഹൻ പിള്ള നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന സഹകരണ ക്ലാസ് റിട്ട. അസിസ്റ്റന്റ് രജിസ്ട്രാർ എൻ. പദ്മകുമാർ നേതൃത്വം നൽകി