വലിയഴീക്കൽ ബൈക്ക് റേസ് ഒരാളെ കിട്ടി , കൂടുതൽ യുവാക്കൾക്കെതിരെ കേസ്

കരുനാഗപ്പള്ളി. വലിയഴീക്കൽ പുതിയ പാലത്തിൽ യുവാക്കൾ അപകടകാരമായി ബൈക്ക് റേസ് നടത്തിയതുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിൽ കൂടുതൽ യുവാക്കൾക്കെതിരെ കേസ്. അപകടകാരമായി വാഹനം ഓടിക്കുകയും ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയാണ് ഇവരുടെ ഹോബി.ആഴീക്കലില്‍ വൈറൽ ആയ വീഡിയോയിൽ വാഹനം ഓടിച്ചത് ( KL23U0161, ഡ്യൂക്ക് RC 200) അനന്തു. ആർ. കൊല്ലൻറ്റയത് പുത്തെൻ വീട്, മഠത്തിൽ കാരാഴ്മ, po, ഓച്ചിറ ആണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇയാളുടെ വീട്ടില്‍ ഉദ്യോഗസ്ഥരെത്തി നടപടി സ്വീകരിച്ചു. പാലത്തിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ച 3 പേരുടെ ലൈസൻസ് റദ് ചെയ്യാൻ റിപ്പോർട്ട്‌ നൽകും.

കഴിഞ്ഞ ആഴ്ചയിൽ തിരുവനന്തപുരത്തു നടന്ന റേസിൽ രണ്ടു യുവാക്കൾ മരിച്ചിരുന്നു. ഇതിനെ തുടർന്ന് ട്രാൻസ്‌പോർട് കമ്മിഷണറുടെ നിർദേശ പ്രകാരം സംസ്‌ഥാനത്തുടനീളം ഇത്തരം റേസിനെതിരെ കർശന പരിശോധന നടന്നു വരികയാണ്.

ഇതിനിടയിലാണ് വലിയഴീക്കൽ പാലത്തിൽ അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്ന വീഡിയോ വൈറൽ ആയതു. ഇതിനെ തുടർന്ന് ആർ. റ്റി. ഓ എൻഫോഴ്‌സ്‌മെന്റ് വിഭാഗം കരുനാഗപ്പള്ളി സ്‌ക്വാഡ് രണ്ടു ദിവസമായി നടത്തിയ അനേഷണത്തിലും വാഹന പരിശോധനയിലും സമാന രീതിയിലുള്ള അഭ്യാസപ്രകടനങ്ങൾ നടത്തിയ യുവാക്കൾക്കെതിരെ നടപടിയെടുത്തത്. നടപടികൾ ഭയന്ന് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്ത വീഡിയോകൾ ഡിലീറ്റ് ചെയ്തു കൊണ്ടിരിക്കുന്നു. വലിയഴീക്കൽ പാലത്തിൽ ബൈക്ക് സ്റ്റണ്ട് നടത്തിയ പല വാഹനങ്ങളിലും നമ്പർ പ്ലേറ്റുകൾ മനപ്പൂർവം മാറ്റിയനിലയിലും, സൈലൻസാറുകൾ രൂപമാറ്റം വരുത്തിയ നിലയിലുമാണ്. നിരത്തുകളിൽ അമിതവേഗതയിൽ പോകുന്ന ഇത്തരക്കാരെ വാഹന പരിശോധനക്കിടക്കു പിടികൂടുക ബുദ്ധിമുട്ടാണ്.

ഇന്ന് നടന്ന വാഹന പരിശോധനയിൽ 15 വാഹനങ്ങൾക്കെതിരെ കേസ് എടുക്കുകയും 42000/- രൂപ പിഴ ചുമത്തുകയും ചെയ്തു. സോഷ്യൽ മീഡിയ പേജുകളിൽ അപകടകരമായി വാഹനം ഓടിച്ചു വീഡിയോ പോസ്റ്റ് ചെയ്യുന്നവർക്കെതിരെ കർശന നടപടി എടുക്കുന്നതായിരിക്കും. ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ പേജുകൾ ഇനിമുതൽ കർശന നിരീക്ഷണത്തിൽ ആയിരിക്കും. വരും ദിവസങ്ങളിൽ ജില്ലയിലുടനീളം കർശന വാഹന പരിശോധന വ്യാപിപ്പിക്കുമെന്ന് എൻഫോഴ്‌സ്‌മെന്റ് ആർ. റ്റി. ഓ എഛ്. അൻസാരി അറിയിച്ചു. വലിയഴീക്കൽ പാലത്തിലെ സംഭവവുമായി ബന്ധപ്പെട്ടു നടന്ന അന്വേഷണത്തിന് എൻഫോഴ്‌സ്‌മെന്റ് എം. വി. ഐ, കെ. ദിലീപ് കുമാർ, എ. എം. വി. ഐ മാരായ ജയകുമാർ, ലീജേഷ് ഡ്രൈവർ ഡാനി എന്നിവർ നേതൃത്വം നൽകി.

Advertisement