കടയ്ക്കല്‍: കടയ്ക്കലില്‍ ഒന്‍പതു വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് പോലീസ് പിടിയിലായി. കടയ്ക്കല്‍ സ്വദേശി ഉണ്ണി എന്ന് വിളിപ്പേരുള്ള വിഷ്ണുവാണ് കടയ്ക്കല്‍ പോലീസിന്റെ പിടിയിലായത്. കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയതോടെയാണ് യുവാവിന്റെ പീഡന വിവരം പുറത്തറിയുന്നത്.
വീട്ടില്‍ ബന്ധുക്കളാരും ഇല്ലാതിരുന്ന സമയത്താണ് അടുത്ത ബന്ധു കൂടി ആയിരുന്ന വിഷ്ണു കുട്ടിയെ ചൂഷണത്തിന് ഇരയാക്കിയിരുന്നത്. ദീര്‍ഘനാളുകളായി കുട്ടിയെ വിഷാദത്തില്‍ കണ്ടു വന്നതോടെ ബന്ധുക്കള്‍ ആദ്യം മാനസികാരോഗ്യ കേന്ദ്രത്തിലും പിന്നിട് കൗണ്‍സിലിംഗിനും വിധേയയാക്കി. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് കടയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.