ശാസ്താംകോട്ട : ഡ്രൈഡേ ദിനത്തിൽ മദ്യവില്പന നടത്തിയ സ്ത്രീ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ.ഇവരിൽ നിന്നും 50 ലിറ്റർ മദ്യവും പിടികൂടി.പടിഞ്ഞാറെ കല്ലട വലിയപാടം മാവേലിപണയിൽ വിറക് അനി എന്ന അനിൽകുമാർ(49),പട്ടകടവ് ഓമനാലയത്തിൽ ശ്രീലത (41), കാരാളിമുക്ക് വേങ്ങ നന്ദനം വീട്ടിൽ ചകിരി രതീഷ് എന്ന രതീഷ് കുമാർ(39) എന്നിവരാണ് അറസ്റ്റിലായത്.

ശാസ്താംകോട്ട എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എൻ.ജി അജയകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിലാണ് മദ്യവില്പനയ്ക്കിടെ മൂന്ന് പ്രതികളെ പിടികൂടിയത്.മദ്യം,മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗം വില്പന എന്നിവയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ ശാസ്താംകോട്ട എക്സൈസ് ഇൻസ്പെക്ടറുടെ നമ്പറുകളിൽ അറിയിക്കാവുന്നതാണ്. ഫോൺ:04762833470,9400069457.