ശാസ്താംകോട്ട: ആഞ്ഞിലിമൂടിനും നെല്ലിക്കുന്നത്ത് മുക്കിനും ഇടയിലുള്ള വളവിൽ കാർ തല കീഴായി മറിഞ്ഞു. ഇന്നലെ അർദ്ധരാത്രിയിലാണ് സംഭവം.ഡ്രൈവർ ഉൾപ്പെടെ രാജഗിരി സ്വദേശികളായ നാല് യാത്രക്കാരാണ് കാറിൽ ഉണ്ടായിരുന്നത്.

തല കീഴായി മറിഞ്ഞ കാറിലെ യാത്രക്കാർ പരിക്കേൽക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.കാർ പൂർണമായും തകർന്നു. റോഡില്‍നിന്നും ഓടയും മറികടന്ന് താഴ്ചയിലേക്ക് പോയകാര്‍ മരങ്ങളില്‍ തട്ടിയാണ് നിന്നത്. അമിതവേഗതയിലാണ് അപകടം നടന്നത്.