ആദിക്കാട്ടുമുക്കിൽ സെക്യൂരിറ്റി ജീവനക്കാരൻ പിക് അപ് ഇടിച്ചു മരിച്ചു

ശാസ്താംകോട്ട . ക്രഷറിലെ സെക്യൂരിറ്റി ജീവനക്കാരനായ ചീരങ്കാവ് സ്വദേശി ജോൺസൺ (56) ആണ് മരിച്ചത്. പുലർച്ചെ കാരാളിമുക്ക് – ആഞ്ഞിലിമൂട് പ്രധാന പാതയിൽ ആദിക്കാട്ട് മുക്കിലെ വളവിലാണ് അപകടം.

ചായ കുടിക്കാൻ ജംക്ഷനിലേക്കു വരുന്നതിനിടെ വളവിൽ അമിത വേഗത്തിൽ വന്ന പിക് അപ് തട്ടിവീഴ്ത്തുകയായിരുന്നു. വാഹനം നിർത്താതെ പോയി. പരുക്കേറ്റു കിടന്ന ആളെ വൈകിയാണ ആശുപത്രിയിലേക്കു കൊണ്ടുപോയതെന്ന് പറയുന്നു. എത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറി യിൽ .

വാഹനം കണ്ടെത്താനായി പൊലിസ് സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം തുടങ്ങി.

ആദിക്കാട്ട് മുക്കിലെ വളവിൽ വലിയ അപകടമാണ് പതിയിരിക്കുന്നു. വളവിൽ തന്നെ വൈദ്യുതി പോസ്റ്റും കുറ്റിച്ചെടിയും മൂലം കാൽനടക്കാരന് ഒഴിഞ്ഞു നടക്കാനാവില്ല. ബസുകൾ പോസ്റ്റിനെചാരിയാണ് വളവ് കടക്കുന്നത്.

Advertisement