മദ്ധ്യവയസ്‌ക്കന്‍ ട്രെയിന്‍ തട്ടി മരിച്ചു

കൊട്ടാരക്കര: മൈലത്ത് മദ്ധ്യവയസ്‌ക്കന്‍ ട്രെയിന്‍ തട്ടി മരിച്ചു. മൈലം വില്ലേജ് ഓഫീസിന് സമീപമാണ് മദ്ധ്യവയസ്‌ക്കനെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. മൈലം പുലമണ്‍, 8-ാം വാര്‍ഡില്‍ വയല്‍ ഇറക്കത്ത് പുത്തന്‍ വീട്ടില്‍ മോഹനന്‍ പിള്ള (60) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. കൊട്ടാരക്കര പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ഭാര്യ: ശാന്തമ്മ. മക്കള്‍: സുരേഷ്‌കുമാര്‍, സുനിത. മരുമകന്‍: രതീഷ്‌കുമാര്‍.

Advertisement