തേവലക്കര: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇളയ സഹോദരനായ പ്രഹ്ലാദ് മോദി കേരളത്തില്‍. സുഹൃത്തിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഇദ്ദേഹം എത്തിയിരിക്കുന്നത്.

ഉറ്റസുഹൃത്തും മുംബൈയിലെ പ്രമുഖ വ്യവസായിയുമായ കൊല്ലം തേവലക്കര അലക്‌സാണ്ടര്‍ പ്രിന്‍സ് വൈദ്യന്റെ മകള്‍ പ്രവീണയുടെ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാനാണ് കേരളത്തില്‍ എത്തിയത്. വിശ്വഹിന്ദു മഹാസംഘ് ദേശീയ അധ്യക്ഷന്‍ കൂടിയാണ് പ്രഹ്ലാദ് മോദി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിലോ രാഷ്ട്രീയത്തിലോ ഇടപെടാറില്ലെന്ന് വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രധാനമന്ത്രി എന്ന നിലയിലും സഹോദരന്‍ എന്ന നിലയിലും നരേന്ദ്രമോദിയുമായി നല്ല ബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളീയര്‍ വളരെ സ്‌നേഹം ഉള്ളവരാണ്. നാലാം വട്ടമാണ് ഇവിടേക്ക് വരുന്നത്. മൂന്ന് പ്രാവശ്യം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. അഷ്ടമുടി റാവീസ് റിസോര്‍ട്ടില്‍ 25ന് രാവിലെ 11നാണ് നിശ്ചയം. 1987ല്‍ പുറത്തിറങ്ങിയ വര്‍ഷങ്ങള്‍ പോയതറിയാതെ കഥ പറയും കായല്‍ എന്നീ സിനിമകളില്‍ നായകനായിരുന്നു . പ്രഹ്ലാദുമായി കാല്‍നൂറ്റാണ്ടു കാലത്തെ സൗഹൃദമുണ്ടെന്ന് അലക്‌സാണ്ടര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here