ചവറ.നീണ്ടകര താലൂക്ക് ആശുപത്രിയില്‍ആയുധവുമായി ബൈക്കിലെത്തിയ മൂന്നംഗ സംഘം നടത്തിയ അക്രമത്തില്‍ രണ്ട് പേര്‍ക്ക് പരുക്ക്.അത്യാഹിത വിഭാഗത്തിലെ കൗണ്ടര്‍അടിച്ചു തകര്‍ത്തുസ്റ്റാഫ് നഴ്‌സിന് ചവിട്ടി വീഴ്ത്തി മര്‍ദ്ദിക്കുകയായിരുന്നു.നഴ്‌സ് ശ്യാമിലി, സുരക്ഷാ ജീവനക്കാരന്‍ ശങ്കരന്‍കുട്ടിഎന്നിവര്‍ക്കാണ് പരുക്കേറ്റത്. തടയാനെത്തിയ ഡോ. ഉണ്ണികൃഷ്ണനെ കമ്പി വടിക്ക് അടിക്കാന്‍ ശ്രമിച്ചു, തലനാരിഴക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്. രണ്ടുദിവസംമുമ്പ് ഒരു രോഗിയുമായെത്തിയആളോട് മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടതിനെച്ചൊല്ലിഅന്ന് അക്രമം നടന്നിരുന്നു, അതിന്റെ പേരില്‍ ചവറ പൊലീസില്‍ആശുപത്രി സൂപ്രണ്ട് പരാതി നല്‍കി. ഇതിന്റെ വൈരാഗ്യത്തിലാണ് അക്രമം.അക്രമം നടത്തിയത് നീണ്ടകര സ്വദേശികളായ വിഷ്ണു, രതീഷ്, അഖിൽ എന്നിവരാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇവർ ഒളിവിലാണെന്നും തിരച്ചിൽ ഊർജ്ജിതമന്നും പൊലീസ് പറഞ്ഞു.


പ്രതികളെപ്പറ്റി സൂചന ലഭിച്ചതുപ്രകാരം പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. സംഭവത്തില്‍പ്രതിഷേധിച്ച് യൂത്ത്കോണ്‍ഗ്രസ് ദേശീയപാത ഉപരോധിച്ച് സമരം നടത്തുകയാണ്.