പറക്കും ബൈക്കുകളെപേടിച്ച് പുറത്തിറങ്ങാനാവുന്നില്ലെന്ന് നാട്ടുകാര്‍

ശാസ്താംകോട്ട.പറക്കും ബൈക്കുകളെപേടിച്ച് പുറത്തിറങ്ങാനാവുന്നില്ലെന്ന് നാട്ടുകാര്‍, റോഡ് കത്തിച്ച് പവര്‍ ബൈക്കുകാര്‍. നിരത്തിലെ പേടി സ്വപ്‌നമായ പറക്കും ബൈക്കുകളെ പിടിക്കാന്‍ പ്രത്യേക പരിപാടിതന്നെ കുന്നത്തൂര്‍ മോട്ടോര്‍ വാഹനവകുപ്പ് നടത്തിയെങ്കിലും നടപടിക്ക് കിട്ടിയത് ഏതാനുംപേരെ. ദിവസങ്ങള്‍ കഴിഞ്ഞതോടെ ബൈക്കുകാര്‍ നിരത്തിന് തീയിടുന്ന അവസ്ഥയായി.

സംസ്ഥാന പാതയുടെ ഭാഗമായ ടൈറ്റാനിയം- കാരാളിമുക്ക-് ശാസ്താംകോട്ട റോഡ് , കൊല്ലം-തേനി ദേശീയപാതയുടെ ഭാഗമായ കടപുഴ-ശൂരനാട് റോഡ് ഭരണിക്കാവ് -ഏഴാംമൈല്‍ റോഡ് എന്നിവിടങ്ങളിലെല്ലാം പറക്കുന്ന ബൈക്കുകള്‍ സജീവമാണ്. ബൈക്കുകാരെ കുടുക്കാനെന്നപേരില്‍ ഇറങ്ങുമ്പോള്‍ കിട്ടുന്നത് ഓഫീസില്‍പോകുന്നവരെയും കൂലിപ്പണിക്ക് പോകുന്നവരെയുമാണ്.അവരെ നിസാരകാര്യങ്ങള്‍ക്ക് ഇരയാക്കി മിനക്കേടുകൂലി വാങ്ങിപോകുകയാണ് അധികൃതര്‍.
രാവിലെ ഒന്‍പതുമണികഴിഞ്ഞുള്ള ഒരുമണിക്കൂറും വൈകിട്ട് നാലിനും ആറിനുമിടയിലുമാണ് ഇക്കൂട്ടര്‍ നിരത്തില്‍ സജീവമാകുന്നത്. അമിതമായ ശബ്ദവും വേഗവുമാണ് ഇവര്‍ക്ക്.

ചോരമരവിപ്പിക്കുന്ന വേഗത്തില്‍ പോകുന്ന ഇവര്‍ മറ്റ്ു വാഹനങ്ങള്‍ക്കും ഭീഷണിയാണ്. നമ്പര്‍ നോട്ടുചെയ്ത് അധികൃതരെ ഏല്‍പ്പിക്കല്‍ നടക്കില്ല.
അരിനല്ലൂരിലും ആനയടിയിലും രണ്ട് യുവാക്കള്‍ അടുത്തിടെ മരിച്ചു. വേങ്ങയിലും ആദിക്കാട്ട് മുക്കിലും കടപുഴയിലും ഒക്കെ നിത്യമെന്നോണം അപകടം നടക്കുന്നുണ്ട്. ഇത്തരക്കാരെ പിടികൂടാനെന്നപേരില്‍ പലിടത്തും ക്യാമറസ്ഥാപിച്ചിട്ടുണ്ടെഹ്കിലും അതൊന്ും ഉപയോഗക്ഷമമായില്ലെന്നാണ് അറിവ്‌

Advertisement