കരുനാഗപ്പള്ളി : വലിയകുളങ്ങര പള്ളിമുക്ക് വഴുവേലിൽ തേക്കത്തിൽ റഹീമിന്റെയും സമീനയുടെയും വീട്ടില്‍ ഇത്തവണ പ്ളസ് ടു റിസള്‍ട്ട് വന്നപ്പോള്‍ ഒരു ലോഡ് ആണ് എ പ്ളസ്. ഒറ്റ പ്രസവത്തിലെ മക്കളായ സുൽത്താൻ, സുൽത്താന, സുബ്ഹാന എന്നിവരാണ് മുഴുവൻ വിഷയങ്ങൾക്കും A+ കരസ്ഥമാക്കി അഭിമാനമുയര്‍ത്തിയത്.

കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയായിരുന്ന സുബ്ഹാന +2 ഹുമാനിറ്റീസിലും മോഡൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളായ സുൽത്താനും സുല്ത്താനയും പള്സ്ടു സയൻസ് വിദ്യാർഥികളും ആയിരുന്നു. മൂന്നു പേരുടെ റിസള്‍ട്ടിന്‍റെ ടെന്‍ഷന്‍ മാതാപിതാക്കള്‍ക്ക് താങ്ങാനാവുന്നതിനും അപ്പുറമായിരുന്നു. ഇനി ആര്‍ക്കെങ്കിലും ഒന്നു കുറഞ്ഞാലുണ്ടാവുന്ന വിഷമം ഓര്‍ത്താല്‍ വീട് മുഴുവന്‍ ടെന്‍ഷന്‍.

ഒടുവില്‍ പ്ലസ് ടു റിസൾട്ട് വന്നപ്പോൾ മൂന്നുപേർക്കും ഒരേപോലെ ഫുൾ എ പ്ലസ് .ആ അപൂര്‍വ സന്തോഷത്തിലാണ് കുടുംബവും ബന്ധുക്കളും കൂട്ടുകാരും.