കൊല്ലം പി എസ് സിക്ക് ഇനി സ്വന്തം ആസ്ഥാനം സൗകര്യങ്ങള്‍ ഇങ്ങനെ

കൊല്ലം . പബ്ലിക് സർവീസ് കമ്മിഷന്റെ കൊല്ലം മേഖലാ ഓഫിസും, ജില്ലാ ഓഫിസും ഇനി സ്വന്തം കെട്ടിടത്തിലേക്ക്. പുതിയ കെട്ടിടത്തിന് 12.34 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. നിർമാണം വൈകാതെ ആരംഭിക്കും.

ഡിസിസി ഓഫിസിനു സമീപം പിഎസ് സിയ്ക്ക് സർക്കാർ നേരത്തെ അനുവദിച്ച ഭൂമിയിലാണു 3822 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഗ്രൗണ്ട് ഫ്ലോർ ഉൾപ്പെടെ 6 നില കെട്ടിടം നിർമിക്കുന്നത്. പിഎസ് സിയുടെ മേഖലാ ഓഫിസ്, ജില്ലാ ഓഫിസ്, ഓൺലൈൻ പരീക്ഷാകേന്ദ്രം തുടങ്ങിയ എല്ലാ സംവിധാനങ്ങളും ഇനി ഒറ്റ കുടക്കീഴിലാകുമെന്ന് പിഎസ് സി അംഗം എസ് എസ് സെയ്ഫ് പറഞ്ഞു

ഗ്രൗണ്ട് ഫ്ലോറിൽ പാർക്കിങ്, ഡ്രൈവർ സെക്യൂരിറ്റി മുകൾ, ഇലക്ട്രിക്കൽ റൂം എന്നിവയാണ്. ഒന്നാം നിലയിൽ ഫ്രണ്ട് ഓഫിസ്, യൂട്ടിലിറ്റി റൂം, സ്റ്റാഫ് ഡൈനിങ് ഹാൾ, ക്ലോക്ക് റൂം, ശുചിമുറികൾ, വെയിറ്റിങ് റൂം എന്നിവയാകും. രണ്ടാം നിലയിൽ ജില്ലാ ഓഫിസിനു പുറമേ ഇന്റർവ്യൂ ഹാൾ, റിക്കോർഡ്സ് റൂം, സ്ട്രോങ് റൂം എന്നിവയും പ്രവർത്തിക്കും. മൂന്നാം നിലയിലാണ് മേഖലാ ഓഫിസ്. ഇന്റർ വ്യൂ ഹാൾ, റിക്കോർഡ്സ് റൂം, പിഎസ് സി അംഗങ്ങളുടെ വിശ്രമമുറി എന്നിവയും ഉണ്ടാകും.

നാലാം നിലയിൽ പരീ ക്ഷാഹാൾ, പുറമെ വെയ്റ്റിങ് സെർവർ റൂമുകളും ഉണ്ടാകും. അഞ്ചാം നിലയിലും പരീക്ഷാ ഹാളും വെയ്റ്റിങ് റൂമും ഉണ്ടാകും.300ഓളം പേരെ ഓണ്‍ലൈന്‍ പരീക്ഷകള്‍ എഴുതിക്കാനുള്ള വിപുലമായ സൗകര്യം വരുന്നു എന്നത് വലിയഅനുഗ്രഹമാണ്. ഇത്തരം പരീക്ഷകള്‍ക്ക് ഇനി അന്യ ഏജന്‍സികളെ ആശ്രയിക്കേണ്ട.

ഭിന്നശേഷി സൗഹൃദമായ ഓഫീസ് എന്ന വലിയൊരു ദൗത്യവും നടപ്പാകുമെന്ന് സെയ്ഫ് പറഞ്ഞു. ഇപ്പോഴുള്ള പിഎസ് സി ഓഫീസ് ഭിന്നശേഷിവിഭാഗക്കാരെ ഇന്‍റര്‍വ്യൂ ചെയ്യാനാവാത്തത് വലിയ പരാതി ആയിരുന്നു. മൂന്നും നാലും നിലയില്‍ ഇവരെ എടുത്തുകയറ്റുന്നതുപോലുള്ള പല പ്രശ്നങ്ങളും വന്നതോടെ ഇക്കൂട്ടരുടെ അഭിമുഖം തലസ്ഥാനത്തേക്ക് മാറ്റിയത് അതിലേറെ പരാതി ആയി. ഇപ്പോള്‍ ഭിന്നശേഷി ലോക്കോമോട്ടീവ് വിഭാഗം അഭിമുഖം താഴെ വാടകയ്ക്ക് എടുത്ത ഒരു കടമുറിയിലേക്ക് പിഎസ് സി അംഗങ്ങള്‍ എത്തിയാണ് നിര്‍വഹിക്കുന്നത്. ഈ ദുരിതങ്ങള്‍ക്കെല്ലാം പരിഹാരമാണ് പുതിയ കെട്ടിടം.

ആകെ 12,34,50,458 രൂപയുടെ എസ്റ്റിമേറ്റ് ആണു പിഡബ്ല്യുഡി കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ തയാറാക്കി സമർപ്പിച്ചത്. ധനമന്ത്രി കെഎന്‍ ബാലഗോപാലിന്‍റെ പ്രത്യേക ശ്രദ്ധവിഷയത്തില്‍ കിട്ടിയതും അനുഗ്രഹമായി

ഓരോ നിലയും 637 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണു നിർമാണം.നിലവിൽ പിഎസ് സി യുടെ മേഖലാ ജില്ലാ ഓഫിസുകൾ കൊല്ലം നഗരത്തിൽ ആണ്ടാമുക്കത്തെ കോർപറേഷൻ വാടകക്കെട്ടിടത്തിലാണ്. സ്ഥലസൗകര്യമില്ലാതെ ജീവനക്കാർ ഇവിടെ ബുദ്ധിമുട്ടുകയാണ്.

#PSC #psckerala #Regionalofficekollam #Kollamdistrict #kollamcity #Emergingkollam #KollamMetropolitanRegion #kerala

Advertisement