സ്കൂളിലെത്തി യൂണിഫോമിന് അളവെടുക്കവെ വിദ്യാർത്ഥിനികളെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ച തയ്യൽക്കാരൻ അറസ്റ്റിൽ

ചക്കുവള്ളി:സ്കൂളിലെത്തി യൂണിഫോമിന് അളവെടുക്കവെ വിദ്യാർത്ഥിനികളെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ച തയ്യൽക്കാരൻ അറസ്റ്റിൽ.ശൂരനാട് വടക്ക് ലിജു ഭവനത്തിൽ ലൈജു ഡാനിയേൽ ആണ് അറസ്റ്റിലായത്.പോരുവഴി സർക്കാർ ഹയർസെക്കന്ററി സ്കൂളിലാണ് സംഭവം.

കുട്ടികൾക്ക് സ്കൂളിൽ നിന്നും യൂണിഫോമിന് നൽകിയ തുണിയുടെ അളവ് കുറവാണെന്ന് രക്ഷിതാക്കൾ പരാതി ഉയർത്തിയിരുന്നു. തുടർന്ന് കുട്ടികൾക്ക് അളവെടുത്ത് തുണി നൽകാൻ പിടിഎ തീരുമാനിക്കുകയും തയ്യൽക്കാരനായ ലൈജുവിനെ ചുമതല ഏൽപ്പിക്കുകയുമായിരുന്നു.

അളവ് എടുക്കുന്നതിനിടെ പെൺകുട്ടികളുടെ ശരീരഭാഗങ്ങളിൽ സ്പർശിക്കുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയുമായിരുന്നു.പിന്നീട് കുട്ടികൾ വീടുകളിലും അധ്യാപകരെയും വിവരമറിയിച്ചു.തുടർന്ന് ശൂരനാട് പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് ലൈജുവിനെ പിടികൂടിയത്.

Advertisement