മൺട്രോതുരുത്തിന് സുരക്ഷാ കവചമൊരുക്കാൻ കണ്ടൽക്കാടുമായി ആർവൈഎഫ്

മൺട്രോതുരുത്ത് : അതീവ പാരിസ്ഥിതിക ദുർബല പ്രദേശമായ മൺട്രോതുരുത്തിന് സുരക്ഷാ കവചമൊരുക്കാൻ കണ്ടൽക്കാടുമായി ആർവൈഎഫ്.
മൺട്രോതുരുത്തിന്റെ തീരങ്ങളിൽ കണ്ടൽച്ചെടികൾ വച്ച് പിടിപ്പിച്ച് സുരക്ഷാ കവചമൊരുക്കാനാണ് തീരുമാനം.അതിജീവന തുരുത്തിന്
കണ്ടൽക്കവചം ക്യാംപയിന്റെ ഭാഗമായി ആർവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.


ഒന്നാംഘട്ടം കണ്ടൽ വനവൽക്കരണ പരിപാടി ലോക പരിസ്ഥിതിദിനത്തിൽ
മൺട്രോതുരുത്ത് മണക്കടവിൽ എൻ.കെ പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു.ഹരിതാശ്രമം പാരിസ്ഥിതിക ഗുരുകുലം ഡയറക്ടർ ജിതേഷ്ജി മുഖ്യാതിഥി ആയിരുന്നു.ആർവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി വിഷ്ണു മോഹൻ,പുലത്തറ നൗഷാദ്,കാട്ടൂർ കൃഷ്ണകുമാർ,എം.ശ്യാം,ദീപ്തി ശ്രാവണം, പ്രദീപ്കണ്ണനല്ലൂർ,ഫെബി സ്റ്റാലിൻ,സുഭാഷ്.എസ്.കല്ലട,ഷഫീഖ് മൈനാഗപ്പള്ളി,സജിത്ത് ആലയ്ക്കൽ,മുൻഷീർ ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി.

പരിസ്ഥിതിദിനത്തിൽ ശാസ്താംകോട്ട ശുദ്ധജലതടാകതീരത്ത് വൃക്ഷ തൈകൾ നട്ട് വിദ്യാരംഭം സെൻട്രൽ സ്കൂളിന്റെ വിദ്യാർത്ഥികൾ

ലോക പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിന്റെ വിദ്യാർത്ഥികൾ ശാസ്താംകോട്ട ശുദ്ധജലതടാകതീരത്ത് വൃക്ഷ തൈകൾ നട്ടു.

പരിപാടികളുടെ ഉദ്ഘാടനം വൃക്ഷത്തെ നട്ട് കൊല്ലം ജില്ലാപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഡോ.പി.കെ.ഗോപൻ നിർവ്വഹിച്ചു. തുടർന്ന് ചേർന്ന യോഗത്തിൽ ശാസ്താംകോട്ട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗീത അദ്ധ്യക്ഷനായി. ശേഷം ശാസ്താംകോട്ട ബ്ലോക്ക് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. സനൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തുണ്ടിൽ നൗഷാദ് എന്നിവർ സംസാരിച്ചു.

ദിനാചരണപരിപാടികൾക്ക് സ്കൂൾ മാനേജർ വിദ്യാരംഭം ജയകുമാർ, പ്രിൻസിപ്പൽ മഹേശ്വരി എസ് . സീനിയർ പ്രിൻസിപ്പൽ റ്റി.കെ.രവീന്ദ്രനാഥ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ കിരൺ ക്രിസ്റ്റഫർ, സ്റ്റാഫ് സെക്രട്ടറി ജാസ്മിൻ, സാലിം, വിദ്യാർത്ഥി പ്രതിനിധികളായ അവിനാഷ് ശങ്കർ, സഫ്ന എന്നിവർ നേതൃത്വം നൽകി. തുടർന്ന് ശാസ്താംകോട്ട ശുദ്ധജലതടാകത്തിന്റെ സംരക്ഷണം അഭ്യർത്ഥിച്ച് കുട്ടികൾ സംസ്ഥാന മുഖ്യമന്ത്രിക്ക് 500 കത്തുകൾ അയച്ചു.

ശാസ്താംകോട്ട സർക്കിൾ കോഓപ്പറേറ്റീവ് യൂണിയൻ പരിസ്ഥിതി ദിനം ആചരിച്ചു

ശാസ്താംകോട്ട സർക്കിൾ കോഓപ്പറേറ്റീവ് യൂണിയൻ പരിസ്ഥിതി ദിനം ആചരിച്ചു. പതാരം സർവീസ് കോഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് കെ കൃഷ്ണൻകുട്ടിനായർ അദ്യക്ഷത വഹിച്ചു. ചെയർമാൻ അഡ്വ. ടി മോഹനൻ ഉദ്ഘാടനം നിർവഹിച്ചു.

അസിസ്റ്റന്റ് രജിസ്ട്രാർ രാജാസിംഹൻ സ്വാഗതം പറഞ്ഞു. യൂണിയൻ അംഗങ്ങൾ അഡ്വ. S ലീല, കുമാരൻ, കേശവചന്ദ്രൻ നായർ, ഇൻസ്‌പെക്ടർ മാരായ രതീഷ്, സന്തോഷ്‌, പ്രവീൺ എന്നിവർ സംസാരിച്ചു. സെക്രട്ടറി പ്രേംകുമാർ നന്ദി പറഞ്ഞു.

ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ പരിസ്ഥിതി ദിനാചരണം

ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ (എകെപിഎ) ശാസ്താംകോട്ട യൂണിറ്റ്, കരുനാഗപ്പള്ളി ഈസ്റ്റ്‌ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണവും വൃക്ഷ തൈ വിതരണവും നടന്നു. ശാസ്താംകോട്ട ശുദ്ധജല തടാകതീരത്ത് ഫലവൃക്ഷതൈ നട്ടു കൊണ്ട് കൊല്ലം സിറ്റി പോലീസ് സ്പെഷ്യൽ ബ്രാഞ്ച് അസി.കമ്മീഷണർ കെ.അശോക് കുമാർ ദിനാചരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

യൂണിറ്റ് പ്രസിഡന്റ് ബിജു സോപാനം അധ്യക്ഷത വഹിച്ചു.
സെക്രട്ടറി മധു ഇമേജ് സ്വാഗതം പറഞ്ഞു.മുൻ പഞ്ചായത്തംഗം എസ്.ദിലീപ് കുമാർ വൃക്ഷതൈ വിതരണം നിർവഹിച്ചു. എകെപിഎ മേഖലാ പ്രസിഡന്റ് ഹനീഫ അബീസ്, സെക്രട്ടറി ഉദയൻ കാർത്തിക, ട്രഷറർ ഉണ്ണികൃഷ്ണൻ, ജോ. സെക്രട്ടറി എസ്.ശ്രീകുമാർ, ജില്ലാ കമ്മറ്റി അംഗങ്ങളായ കെ.അശോകൻ, സന്തോഷ് സ്വാഗത്, യുണിറ്റ് വൈസ്.പ്രസിഡന്റ് വിജില, ജോ. സെക്രട്ടറി സുനിൽ നീരജ്,സനോജ് ശാസ്താംകോട്ട തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് ട്രഷറർ ശ്രീകുമാർ കളേഴ്സ് നന്ദി പറഞ്ഞു

വേങ്ങ കിഴക്ക് 21 93-ാം. നമ്പർ എൻ.എസ്.എസ്.കരയോഗത്തിൽ വൃക്ഷത്തൈകൾ നട്ടു കൊണ്ട് ആ ചരിച്ചു

ലോക പരിസ്ഥിതി ദിനം വേങ്ങ കിഴക്ക് 21 93-ാം. നമ്പർ എൻ.എസ്.എസ്.കരയോഗത്തിൽ വൃക്ഷത്തൈകൾ നട്ടു കൊണ്ട് ആ ചരിച്ചു.കരയോഗം പ്രസിഡണ്ട് സി.മണിയൻ പിള്ള ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി രാധാകൃഷ്ണപിള്ള, ആർ.കെ.നായർ, ജയകുമാർ, രാജേഷ്, സുഷമ, ഷീജാ രാധാകൃഷണൻ, ശ്രീജാ ശശികുമാർ തുടങ്ങിയവർ പങ്കെടുത്തു.

ജെസിഐ പരിസ്ഥിതി ദിനാഘോഷം

ശാസ്താംകോട്ട ജെസിഐ പരിസ്ഥിതിദിനാചരണ പരിപാടിയില്‍ എഴുത്തുകാരിയും റിട്ട അധ്യാപികയുമായ പ്രഫ. ചന്ദ്രമതി വൃക്ഷത്തൈ നടുന്നു.

പരിസ്ഥിതി ദിനസന്ദേശവുമായി എൽതോർ ഷോറൂം ഉദ്ഘാടനം ചെയ്തു.

ശാസ്താംകോട്ട : ലോക പരിസ്ഥിതി ദിനത്തിൽ എൽതോർ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ജില്ലാതല ഷോറൂം ഉദ്ഘാടനം ചെയ്തു. മൃഗസംരക്ഷണ – ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയാണ് ഉദ്ഘാടനവും ആദ്യവില്പനയും നിർവ്വഹിച്ചത്. പരിസ്ഥിതിദിനാഘോഷങ്ങളുടെ ഭാഗമായി വൃക്ഷതൈകളുടെ വിതരണോദ്‌ഘാടനം ശാസ്താം കോട്ട ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ ശ്രീമതി ആർ ഗീത നിർവ്വഹിച്ചു.

പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് അജയകുമാർ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം സനൽ കുമാർ പഞ്ചായത്ത്‌ അംഗങ്ങളായ പ്രീതാകുമാരി, ശ്രീലത രഘു, ദിലീപ് കുമാർ എസ് തുടങ്ങിയവർ പങ്കെടുത്തു. 70 കിമീ വേഗതയും 280 കിമീ വരെ മൈലേജും ഉള്ള എൽതോർ ഇലക്ട്രിക് സ്കൂട്ടറിന്റെ ജില്ലാതല ഷോറൂമാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്.

“ഇക്കോ സ്റ്റോൺ പദ്ധതി ” പരിസ്ഥിതി സംരക്ഷണത്തിന് ഉദാത്ത മാതൃക അഡ്വ. ജിതേഷ്ജി

     കൊല്ലം :പ്ലാസ്റ്റിക് കവറുകൾ കുപ്പിയിലാക്കി അവ ഇഷ്ടികകളായി ഉപയോഗിച്ച് വൃക്ഷത്തിന്  ചുറ്റും  ഇരിപ്പിടം കെട്ടാനും മതിലുകൾ നിർമ്മിക്കാനും പൂന്തോട്ട നിർമ്മാണത്തിനും ഉപയോഗിക്കുന്ന പദ്ധതി നവീനവും ഉദാത്തവുമാണെന്ന്

എക്കോ ഫിലോസഫറും
ഹരിതാശ്രമം പാരിസ്ഥിതിക ഗുരുകുലം ഡയരക്ടറും കൂടിയായ അഡ്വ ജിതേഷ്ജി അഭിപ്രായപ്പെട്ടു. ജെ സി ഐ ശാസ്താംകോട്ടയുടെ ആഭിമുഖ്യത്തിൽ നടന്ന പരിസ്ഥിതി ദിനാചാരണവും ഇക്കോ സ്റ്റോൺ പദ്ധതിയുടെ സമർപ്പണവും (ഭരണിക്കാവ് പ്രൈവറ്റ് ബസ് സ്റ്റാന്ഡിലെ തണൽ മരത്തിന് ചുറ്റും ഇരിപ്പിടം ) നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമിയുടെ വിനാശത്തിന് കാരണമായ ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കവറുകൾ പ്ലാസ്റ്റിക് കുപ്പികളിൽ നിറച്ച് ഉറപ്പുള്ള ഇഷ്ടികകളാക്കി, ഗാർഡനിങ് ഉൾപ്പെടെയുള്ള നിർമാണ പ്രവത്തികൾക്ക് ബ്രിക്സിനു പകരം ഉപയോഗിക്കുന്ന പദ്ധതിയാണിത്.

ഏകദേശം 400 ഗ്രാം ഭാരം വരത്തക്ക വിധമാണ് ഓരോ കുപ്പികളിലും പ്ലാസ്റ്റിക് കവറുകൾ നിറക്കുന്നത്.ജെ സി ഐ ശാസ്താംകോട്ടയുടെ ഈ വർഷത്തെ സുസ്ഥിര പദ്ധതികളിൽ ഒന്നാണിത്. കുന്നത്തൂർ താലൂക്കിലെ തെരെഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിൽ ഇത് നടപ്പാക്കുവാൻ തീരുമാനിച്ചിട്ടുണ്ട്.
ജെ സി ഐ ശാസ്താംകോട്ടയുടെ പ്രസിഡന്റ്‌ എൽ. സുഗതന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സോൺ ഓഫീസർമാരായ JC അഷറഫ് ഷെറീഫ്, JC നിഥിൻ കൃഷ്ണ , JC ആർ കൃഷ്ണകുമാർ, എം സി മധു എന്നിവർ സംസാരിച്ചു. ചടങ്ങിൽ JJ സോൺ പ്രസിഡന്റായി തെരെഞ്ഞെടുത്ത JJ ശ്രീലക്ഷ്മിയെ , സോൺ ഡയറക്ടർ പ്രോഗ്രാം -JC അഷറഫ് ഷെറീഫ് ആദരിച്ചു.സെക്രട്ടറി വിജയകുറുപ്പ് നന്ദി പറഞ്ഞു.

മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു

ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനം എൻ്റെ മരം എൻ്റെ ജീവൻ എന്ന പേരിൽ സംഘടിപ്പിച്ചു.പരിപാടിയോടനുബന്ധിച്ച് ഗ്രന്ഥശാല അക്ഷര സേനയുടെ നേതൃത്വത്തിൽ വീടുകളിൽ ഫലവൃക്ഷ തൈ വിതരണവും, വ്യക്ഷതൈ നടീലും പരിസ്ഥിതി ബോധവത്ക്കരണ ക്ലാസും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വരെ അനുമോദിക്കൽ എന്നിവയും സംഘടിപ്പിച്ചു.സിവിൽ സർവീസ് ജേതാവ് രോഹിൻ രാജ് ഉദ്ഘാടനം ചെയ്തു.

പോരുവഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നെസീറ ബീവി വ്യക്ഷതൈ വിതരണം ഉദ്ഘാടനം ചെയ്തു. കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം അക്കരയിൽ ഹുസൈൻ പരിസ്ഥിതി ദിന സന്ദേശം നല്കി.ഗ്രന്ഥശാല പ്രസിഡൻ്റ് എം.നിസാമുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.. സെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർ , അർത്തിയിൽ അൻസാരി ,മാത്യു പടിപ്പുരയിൽ, സബീന ബൈജു, അഹ്സൻ ഹുസൈൻ, ഹർഷ ഫാത്തിമ എന്നിവർ പ്രസംഗിച്ചു.