കരുനാ​ഗപ്പള്ളി സ്റ്റേഷനിലെ പൊലീസുകാരൻ വൈദ്യുതാഘാതമേറ്റു മരിച്ചു

ചവറ: പൊലീസുദ്യോ​ഗസ്ഥൻ വൈദ്യുതാഘാതമേറ്റു മരിച്ചു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ചവറ വട്ടത്തറ പുത്തേഴത്ത് വീട്ടിൽ സാബു (37) ആണ് മരിച്ചത്.
‌ ഇന്ന് മൂന്ന് മണിയോട് കൂടി ചവറയിൽ ഉള്ള വീട്ടിൽ വച്ച് വൈദ്യൂത ആഘാതം ഏൽക്കുകയായിരുന്നു. ഉടൻ തന്നെ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Advertisement