കരുനാഗപ്പള്ളി. റെയിൽവേ സ്റ്റേഷനു സമീപം വെച്ച് എംഡിഎംഎ യുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു കേരളപുരം സ്വദേശി അജിത്തിനെ (26) യാണ് 52 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്.
രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ രാവിലെ പത്തരയോടെ CI – ഗോപകുമാർ ടI – അലക്സാണ്ടർ അലോഷ്യസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

എറണാകുളത്തുള്ള സുഹൃത്ത് മുഖേനെ ബാംഗ്ളൂരുവിൽ നിന്നാണ് എംഡിഎംഎ എത്തിച്ചുകൊണ്ടിരുന്നത്. മെഗം ഫിറ്റമിൻ എന്ന മയക്ക് മരുന്നും ഇതിനോടൊപ്പമുണ്ടായിരുന്നു. ജില്ലയിലെ പെൺകുട്ടികൾക്കടക്കമുള്ള വിദ്യാർത്ഥികൾകൾക്കും യുവാക്കൾക്കുംവിതരണം ചെയ്തിരുന്നു’ തീവണ്ടി മാർഗ്ഗമാണ് മാരക മയക്ക് മരുന്ന് എത്തിച്ചു കൊണ്ടിരുന്നത്. ഒരു ഗ്രാമിന് 8000 രൂപ മുതൽ 10000 രൂപ വരെയാണ് വാങ്ങിക്കൊണ്ടിരുന്നത്.പ്രതിയെ റിമാൻ്റ് ചെയ്തു.,