കടയുടെ മുന്നിൽ വച്ചിരുന്ന ബുള്ളറ്റ് മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ

ശാസ്താംകോട്ട : കടയുടെ മുന്നിൽ വച്ചിരുന്ന ബുള്ളറ്റ് മോഷ്ടിച്ച കേസിൽ
യുവാവ് അറസ്റ്റിൽ.കൊല്ലം മയ്യനാട് ചരുവിള പുത്തൻവീട്ടിൽ ആശിഷ് (21) ആണ് അറസ്റ്റിലായത്.മേയ് 23 ന്‌
കൊല്ലം – തേനി ദേശീയ പാതയിൽ ഭരണിക്കാവ് ഊക്കൻമുക്കിനും ഷാപ്പ് മുക്കിനും ഇടയിലുള്ള കടയുടെ മുന്നിൽ വച്ചിരുന്ന ബുള്ളറ്റാണ് പ്രതി മോഷ്ടിച്ചുകൊണ്ട് പോയത്.

തുടർന്ന് ഇരവിപുരം പോലീസിന്റെ സഹായത്തോടെ ശാസ്താംകോട്ട എസ്.ഐ അനീഷ്.എ,എസ്.ഐ ഭുവനചന്ദ്രൻ നായർ,സിപിഒമാരായ അരുൺകുമാർ,റാനിഷ് ആർ പിള്ള എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ശാസ്താംകോട്ട കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Advertisement