കൊല്ലം. മടത്തറയിൽ കെഎസ്ആര്‍ടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് അമ്പതിലേറെ പേര്‍ക്ക് പരുക്ക്. മൂന്നുപേരുടെ നില ഗുരുതരം.
തെൻമലയിൽ നിന്നു ട്രൂർ കഴിഞ്ഞ് മടങ്ങിവന്ന ബസ്സും മടത്തറയിൽ നിന്നും കുളത്തുപ്പുഴയിലേക്ക് പോയ വേണാട് ബസ്സുമാണ് മടത്തറ മേലെ മുക്കിന് സമീപം കൂട്ടിയിടിച്ചത്.ടൂറിസ്റ്റ് ബസ്സ് നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി യിൽ ഇടിച്ചതായാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം
പാറശാലയിൽനിന്നും വൺ ഡെ ടൂർ പോയവരാണ് ടൂറിസ്റ്റ് ബസ്സിലുണ്ടായിരുന്നത്.


ബസ്സ് തമ്മിലടിച്ച് പുരയിടത്തിൽ കയറിയാണ് നിന്നത്.ഇവിടെ കൊടും വളവാണ്. ടൂറിസ്റ്റ് ബസ്സ് വളവിൽ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പരിസരവാസികൾ പറയുന്നത്.
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ പരിക്കേറ്റവരെ കടയ്ക്കൽ താലുക്കാശുപത്രിയിലെത്തിച്ചു


ബസ്സിൽകുരുങ്ങിയ ടൂറിസ്റ്റ് ബസ്സ് ഡ്രൈവറെ കടയ്ക്കൽ നിന്നെത്തിയ ഫയർ ഫോഴ്സ് ബസ്സ് പൊളിച്ചാണ് പുറത്തെടുത്തത്.ഗുരുതരം ആയി പരുകേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.പരിക്കേറ്റ 41 പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റവരിൽ സ്ത്രീകളും കുട്ടികളും ഉണ്ട്. പരിക്കേറ്റവരുടെ ചികിത്സ ഏകോപിപ്പിക്കാനായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് എത്തിയിട്ടുണ്ട്

മെഡിക്കൽ കോളേജിൽ കൺട്രോൾ റൂം തുറന്നു
📞0471-2528322