മുത്തശ്ശിയെ നിലവിളക്കിന് ആക്രമിച്ച് മാരകമായി പരിക്കേല്‍പ്പിച്ച ശേഷം ചെറുമകന്‍ സ്വര്‍ണമാല കവര്‍ന്നു കടന്നു

കൊട്ടാരക്കര. മുത്തശ്ശിയെ നിലവിളക്കിന് ആക്രമിച്ച് മാരകമായി പരിക്കേല്‍പ്പിച്ച ശേഷം ചെറുമകന്‍ സ്വര്‍ണമാല കവര്‍ന്നു കടന്നു.

കൊട്ടാരക്കര കല്ലുവാതുക്കല്‍ വിപിന്‍ഭവനത്തില്‍ മേരി(85)ക്കാണ് പരിക്കേറ്റത്. മേരിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ചെറുമകന്‍ അനു(22)വിനെ പൊലീസ് തെരയുന്നു. ഇന്നലെ പകല്‍ ഒന്നരയോടെയാണ് സംഭവം.

മറ്റൊരു വീട്ടിലാണ് അനു താമസിക്കുന്നത്. ഉച്ചയോടെ വീട്ടിലേക്ക് എത്തിയ അനുവിന് മേരി ഊണ് വിളമ്ബി നല്‍കി. ഭക്ഷണം കഴിച്ച ശേഷമാണ് ചെറുമകന്‍ മുത്തശ്ശിയുടെ സ്വര്‍ണമാലയ്ക്കായി പിടിവലി നടത്തിയത്. പ്രതിരോധിച്ച മേരിയെ ആക്രമിച്ച് തറയില്‍ വീഴ്ത്തിയ ശേഷം മാല കവര്‍ന്നു. കഴുത്തില്‍ കിടന്ന രണ്ട് പവന്‍ തൂക്കമുള്ള സ്വര്‍ണമാല കവര്‍ന്നെന്നും നിലവിളക്ക് കൊണ്ട് മര്‍ദിച്ചെന്നുമാണ് പരാതി.

Advertisement